കോഴിക്കോട് : ചക്കുംകടവിൽ വീട്ടിൽ കയറി മാല മോഷ്‌ടിക്കുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ. ചക്കുംകടവ് സ്വദേശി ഷംനാദാണ് (26) പിടിയിലായത്. മൂന്നുദിവസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സെപ്‌റ്റംബർ 3 ന് പുലർച്ചെ 4 മണിക്ക് ചക്കുംകടവിലെ വീട്ടിൽ കയറിയ ഷംനാദ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കയറി പിടിക്കുകയും യുവതി ബഹളം വച്ചതോടെ കഴുത്തിൽ അണിഞ്ഞ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയുമായിരുന്നു. തുടർന്ന് യുവതി പന്നിയങ്കര പൊലീസിൽ പരാതി നൽകി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരാതിയുടെ അടിസ്ഥാനത്തിൽ മുമ്പ് സമാനമായ രീതിയിൽ നടന്ന മോഷണങ്ങൾ നടത്തിയവരുടെ വിശദമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കൂടാതെ വിരലടയാള വിദഗ്‌ധരുടെ സഹായവും കേസന്വേഷണത്തിന് വഴിത്തിരിവായി. കൃത്യമായ അന്വേഷണത്തിൽ പെട്ടെന്ന് തന്നെ പൊലീസിന് പ്രതിയിലേക്കെത്താൻ സാധിച്ചു.
അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മുമ്പും സമാനമായ കേസിൽ അറസ്‌റ്റിൽ ആവുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത ആളാണ് പ്രതിയായ ഷംനാദ്. പന്നിയങ്കര എസ്ഐമാരായ സുഭാഷ് കിരൺ, ശശിധരൻ, ഗ്രേഡ് എസ് ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, ജയകൃഷ്‌ണൻ,എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Also Read: എടിഎമ്മിലേക്ക് പണം നിറയ്ക്കുന്ന വാനിൽ നിന്നും 50 ലക്ഷം രൂപ കവർന്നു; തമിഴ്‌നാട് സ്വദേശി പിടിയിൽ