ETV Bharat / state

പൊലിസിന് കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു - man fell into the well and died - MAN FELL INTO THE WELL AND DIED

മരിച്ചത് 19 കാരനായ അതിരമ്പുഴ സ്വദേശി ആകാശ് സുരേന്ദ്രൻ.

MAN FELL INTO THE WELL AND DIED  ACCIDENT DEATH  യുവാവ് കിണറ്റിൽ വീണു മരിച്ചു
young man fell into the well and died in kottayam
author img

By ETV Bharat Kerala Team

Published : Apr 22, 2024, 8:55 PM IST

പൊലിസിന് കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു

കോട്ടയം: പൊലിസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. എം ജി യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിന് സമീപത്തെ കിണറ്റിൽ വീണാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. അതിരമ്പുഴ നാൽപ്പാത്തി തടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനാണ്(19) മരിച്ചത്. ഞായറാഴ്‌ച്ച രാത്രിയിലാണ് സംഭവം.

അതിരമ്പുഴ നാൽപ്പാത്തി മല റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് ആകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം പുരയിടത്തിൽ ഇരിക്കവേ പൊലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോൾ കിണറ്റിൽ വീണതാകാം എന്ന് സംശയിക്കുന്നു.

ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Also Read:പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സുരക്ഷയ്‌ക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.