ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു - Young Man Died In Dubai - YOUNG MAN DIED IN DUBAI
ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് അസ്ഹർ (23) ആണ് മരിച്ചത്. ദുബായിൽ ആയിരുന്നു മരണം.
Published : Sep 15, 2024, 8:49 PM IST
കോഴിക്കോട് : ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ചെറുവാടി തോലയങ്ങൽ മുഹമ്മദ് അസ്ഹർ (23) ആണ് മരിച്ചത്. ദുബായിൽ വച്ചാണ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ മരണം സംഭവിച്ചത്.
ഫുട്ബോൾ കളിക്കാരനായ അസ്ഹർ വിസിറ്റിങ് വിസയിലാണ് ദുബായിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം അവിടെയുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉടൻതന്നെ ദുബായിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. ചെറുവാടി തോലയങ്ങൽ അബ്‌ദുൽ നാസറിൻ്റെയും മുക്കം ഓർഫനേജ് യുപി സ്‌കൂൾ അധ്യാപികയായ നാസിന്‍റെയും മകനാണ് മരിച്ച മുഹമ്മദ് അസ്ഹർ. സഹോദരിമാർ ശാദിയ, നാദിയ, നജ്‌മ.
Also Read: മലപ്പുറത്ത് നിപ; ചികിത്സയിലിരിക്കെ മരിച്ച 24കാരന് നിപയെന്ന് ഔദ്യോഗിക സ്ഥിരീകരണം