ETV Bharat / state

മെയ്‌ദിനം ആഘോഷിച്ച് വനിതകളും: നഗരത്തെ കളറാക്കി കൊല്ലത്തെ തയ്യല്‍ തൊഴിലാളി അസോയിയേഷന്‍റെ വനിത മെയ്‌ദിന റാലി - Women May Day Rally - WOMEN MAY DAY RALLY

കൊല്ലത്ത് മെയ്‌ദിന റാലിയില്‍ അണിനിരന്ന് വനിതകളും. വര്‍ണാഭമായി ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മെയ്‌ദിന റാലി.

WOMEN  TAILORS ASSOCIATION  ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍  മെയ്‌ദിന റാലി
Kollam Tailors Association May Day Rally
author img

By ETV Bharat Kerala Team

Published : May 1, 2024, 7:58 PM IST

മെയ്‌ദിനം ആഘോഷിച്ചു വനിതകളും, വര്‍ണാഭമായി കൊല്ലത്ത് തയ്യല്‍ തൊഴിലാളി അസോയിയേഷന്‍റെ വനിതാ മെയ്‌ദിന റാലി

കൊല്ലം: മെയ്‌ദിനം ആഘോഷിച്ചു വനിതകളും ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന മെയ്‌ദിന റാലി സ്‌ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 100 കണക്കിന് വനിതകളാണ് ഒരേ വേഷത്തിൽ റാലിയിൽ അണിനിരന്നത്. വെള്ള സാരിയും ചുമന്ന ബ്ലൗസും ധരിച്ചാണ് വനിതകൾ റാലിയിൽ പങ്കെടുത്തത്.

ഏകദേശം 5000 ത്തിലധികം വനിതകൾ മെയ്‌ദിന റാലിയിൽ പങ്കെടുത്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ചിന്നക്കട റെസ്‌റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച മെയ്‌ദിന റാലി താലൂക്ക് കച്ചേരി ഹൈസ്‌കൂള്‍ ജംങ്ഷൻ വഴി കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്‌മാരക ഹാളിൽ സമാപിച്ചു.

രാഷ്‌ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും റാലിയിൽ നിന്ന് വ്യത്യസ്‌തമായി അച്ചടക്കത്തോടും കൂടി ഇരു വരികളിലായി ഒരേ അകലം പാലിച്ച് നിരനിരയായി നടന്നു നീങ്ങി. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ റാലിയിൽ അണിനിരന്നു. നഗരത്തിൽ എത്തിയ കാഴ്‌ചക്കാരിൽ കൗതുകം ഉണർത്തുന്ന രീതിയിലായിരുന്നു സ്‌ത്രീകളുടെ മെയ്‌ദിന റാലി.

റാലി സമാപിച്ചതിനുശേഷം മെയ്‌ദിന സമ്മേളനം സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്‍ സി ബാബു ഉദ്ഘാടനം ചെയ്‌തു. ജനാധിപത്യത്തിന് എതിരായി ഉദ്യോഗസ്ഥരുടെ തൊഴിലാളികളോടുള്ള ധാർഷ്ഠ്യം നിലയ്ക്ക് നിർത്താൻ അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. തയ്യൽ തൊഴിലാളികൾക്ക് അവകാശപെട്ട പെൻഷൻ ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടുകളാണ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നതെങ്കിൽ തെരുവിൽ തയ്യൽ തൊഴിലാളികൾ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എൻ സി ബാബു പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് സരസ്വതി അമ്മാൾ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ജി സജീവൻ ട്രഷറർ എസ് ഷാജി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Also Read: ചോര ചിന്തി നേടിയ അവകാശം, ജ്വലിക്കുന്ന ഓര്‍മകളില്‍ മറ്റൊരു മെയ്‌ ദിനം കൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.