ETV Bharat / state

നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം; ജിം പരിശീലകൻ അറസ്‌റ്റിൽ - WOMAN MOLESTED IN MANGALORE - WOMAN MOLESTED IN MANGALORE

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയ്‌ക്കൊപ്പം കൂട്ടുവന്ന സുജിത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ARREST IN MANGALUR  JYM TRAINER ARRESTED  MANGALUR NEWS  JYM TRAINER ARRESTED IN MANGALORE
അറസ്‌റ്റിലായ സുജിത്ത് (ETV Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 1:36 PM IST

കാസർകോട് : യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ ജിം പരിശീലകൻ അറസ്‌റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ(29)യാണ് മംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രിയിൽ വച്ച് നഗ്‌നചിത്രങ്ങൾ പകർത്തി പീഡിപ്പിച്ചെന്നാണ് പരാതി.

മംഗളൂരു ഈസ്‌റ്റ് പൊലീസാണ് സുജിത്തിനെ അറസ്‌റ്റ് ചെയ്‌തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിക്കൊപ്പം കൂട്ടുവന്നതാണ് സുജിത്ത്. ആശുപത്രിയിൽ വച്ച് യുവതിയുടെ നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തു എന്നാണ് പരാതി.

പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയിൽ കേസെടുത്താണ് സുജിത്തിനെ മംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗളൂരു കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

ALSO READ: പണം ചോദിച്ചിട്ട് നൽകിയില്ല; മധ്യവയസ്‌കനെ ക്രൂരമായി മർദിച്ച് ലഹരി മാഫിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.