ETV Bharat / state

യുവതി മരിച്ച നിലയില്‍; മൂന്നാറില്‍ വിനോദ യാത്രക്കെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Mar 13, 2024, 9:22 PM IST

കോന്നി സ്വദേശി ജ്യോതിയാണ് മരിച്ചത്. ഭര്‍ത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം മൂന്നാറിലെത്തിയത് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.

Woman Suicide  Woman Suicide Idukki  Woman Death In Resort  Woman Death In Idukki Resort
Woman Suicide In Resort In Munnar Idukki

പത്തനംതിട്ട: കുടുംബത്തോടൊപ്പം മൂന്നാറില്‍ വിനോദ യാത്രക്കെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. കോന്നി സ്വദേശിയായ ജ്യോതിയാണ് (30) മരിച്ചത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷന് സമീപത്തുള്ള സ്വകാര്യ റിസോർട്ടില്‍ ഇന്ന് (മാര്‍ച്ച് 13) ഉച്ചയോടെയാണ് സംഭവം.

തിങ്കളാഴ്‌ചയാണ് (മാര്‍ച്ച് 11) യുവതിയും ഭര്‍ത്താവും കുട്ടിയും മൂന്നാറിലെത്തിയത്. ഇന്ന് രാവിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച കുടുംബം ഉച്ചയോടെയാണ് മുറിയിലേക്ക് തിരികെയെത്തിയത്. ഭര്‍ത്താവ് ശുചിമുറിയില്‍ പ്രവേശിച്ചതോടെയാണ് യുവതി ജീവനൊടുക്കുകയായിരുന്നു.

ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഭര്‍ത്താവ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ റിസോര്‍ട്ടിലെ റിസപ്‌ഷനിലേക്ക് ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.