ETV Bharat / state

തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പെൺകുഞ്ഞിന് ജന്മം നൽകി ഇതരസംസ്ഥാനക്കാരിയായ യുവതി - BABY BORN IN RAILWAY PLATFORM

author img

By ETV Bharat Kerala Team

Published : Aug 20, 2024, 4:09 PM IST

റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസ്‌കലേറ്ററിന് സമീപമാണ് അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് യാത്രക്കാർ അറിയിച്ചത് പ്രകാരം റെയിൽവേ പൊലീസെത്തി ആംബുലൻസ് എത്തിക്കുന്നതിന് മുൻപ് യുവതി പ്രസവിക്കുകയായിരുന്നു.

പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു  LATEST MALAYALAM NEWS  INDIAN RAILWAYS  തൃശൂർ റെയിൽവേ സ്റ്റേഷൻ
Woman gave birth to baby in railway station platform in Thrissur (ETV Bharat)
തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു (ETV Bharat)

തൃശൂർ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പെൺകുഞ്ഞിന് ജന്മം നൽകി ഇതരസംസ്ഥാനക്കാരിയായ യുവതി. തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് സെക്കന്തരാബാദ് സ്വദേശിയായ യുവതി പ്രസവിച്ചത്. അവശനിലയിൽ കണ്ടെത്തിയ യുവതിക്കായി റെയിൽവേ പൊലീസ് ആംബുലൻസ് എത്തിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവരക്ഷ നടത്തുകയായിരുന്നു.

ഇന്ന് (ഓഗസ്റ്റ് 20) രാവിലെ പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസ്‌കലേറ്ററിന് സമീപമാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. യാത്രക്കാർ അറിയിച്ചത് പ്രകാരം റെയിൽവേ പൊലീസെത്തി ആംബുലൻസ് സജ്ജീകരിച്ചു. എന്നാൽ ഇതിനിടയിൽ യുവതി പ്രസവിക്കുകയായിരുന്നു.

ക്ലീനിങ് സ്റ്റാഫായ സുഹറ ആണ് കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചുമാറ്റിയത്. പിന്നീട് ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: 108 ആംബുലൻസിൽ അതിഥിത്തൊഴിലാളിക്ക് സുഖപ്രസവം- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.