ETV Bharat / state

കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു

author img

By ETV Bharat Kerala Team

Published : Mar 3, 2024, 3:34 PM IST

തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

bus accidant  യുവതി ബസ് ഇടിച്ചു മരിച്ചു  Woman Died After Hitting Bus  കോട്ടയത്ത് യുവതിയെ ബസ് ഇടിച്ചു  ബസ് ഇടിച്ച് യുവതി മരിച്ചു
Woman Died After Hitting Bus

കോട്ടയം : കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്‍റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്. അൻസു ജോസഫ് യാത്ര ചെയ്‌ത് എത്തിയ അതേ ബസ് ഇടിച്ചത് . ഇന്ന് (03-02-2024 ) രാവിലെ 8.30ഓടെ യാണ് സംഭവം.

കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ് അൻസു ജോസഫ്. അൻസു രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻ്റിൽ ഇറങ്ങി. തുടർന്ന് ഇതേ ബസ് പാർക്കിങിനായി മുന്നോട്ട് എടുക്കുമ്പോഴാണ് ബസിനെ മുറിച്ച് കടന്ന് നടന്നു പോകുകയായിരുന്ന അൻസുവിനെ ഇടിച്ചത്.

തലയിലാണ് അൻസു പരിക്ക് പറ്റിയത്. ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കറുകച്ചാൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Also read : മലപ്പുറത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവറും കുട്ടികളുമടക്കം 14 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.