ETV Bharat / state

അരി സഞ്ചിയിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം: മധ്യവയസ്‌ക അറസ്റ്റില്‍ - Woman arrested with ganja - WOMAN ARRESTED WITH GANJA

തൃശൂരില്‍ രണ്ട് കിലോ കഞ്ചാവുമായി 41കാരി പിടിയില്‍. കഞ്ചാവ് കടത്താന്‍ ശ്രമിച്ചത് അരിയ്‌ക്കുള്ളില്‍ ഒളിപ്പിച്ച്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

GANJA CAUGHT IN THRISSUR  GANJA SEIZED FROM RAILWAY STATION  GANJA  കഞ്ചാവുമായി സ്ത്രീ പിടിയിൽ
WOMAN ARRESTED WITH GANJA (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 7, 2024, 7:19 PM IST

തൃശൂര്‍: അരിയ്‌ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍. ഒറീസയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക്കാണ് (41) പിടിയിലായത്. രണ്ട് കിലോ കഞ്ചാവ് പ്രതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടായിരുന്നു അറസ്റ്റ്.

തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയ തനുവിന്‍റെ കൈയിലെ സഞ്ചിയില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സഞ്ചിയില്‍ എന്താണെന്ന് ആരാഞ്ഞ പൊലീസിനോട് അരിയാണെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ സംഘം സഞ്ചിക്കുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് അരിക്കുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

ടെയിന്‍ മാര്‍ഗം വ്യാപകമായി കഞ്ചാവ് കടത്ത് നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന വ്യാപകമാക്കിയത്. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്കോഡും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെയും സമാന രീതിയില്‍ പ്രതി കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈസ്റ്റ് എസ്ഐ പ്രമോദ്, ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്ഐമാരായ സുവ്രതകുമാര്‍, ഗോപാലകൃഷ്‌ണൻ, എഎസ്ഐ ജീവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ALSO READ: കൊല്ലത്ത് കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.