ETV Bharat / state

സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കം; തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു - WOMAN AND CHILD HACKED IN TVM - WOMAN AND CHILD HACKED IN TVM

പൊങ്ങുമൂട് സ്വദേശികളായ അഞ്ജന(40), ആര്യന്‍(11) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരക്കേറ്റത്. പ്രതി ഉമേഷ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയില്‍.

MALAYALAM LATEST NEWS  WOMAN AND CHILD HACKED BY HUSBAND  ഭാര്യയെയും മകനെയും വെട്ടി  TRIVANDRUM CRIME NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 3:00 PM IST

തിരുവനന്തപുരം: പൊങ്ങുമൂട്ടില്‍ ഭാര്യയെയും മകനെയും ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ജന(40), ആര്യന്‍(11) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് (ഓഗസ്റ്റ് 6) രാവിലെ 11 മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

ആക്രമണം നടത്തിയ ഉമേഷിനെ (45) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഉമേഷ് ഇരുവരെയും വീട്ടിലുള്ള കത്തി ഉപയോഗിച്ച് വെട്ടിയത്.

അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്ത് എത്തി വെട്ടേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയില്‍ എത്തിച്ചു. അഞ്ജനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: കടം വാങ്ങിയ പണം മകള്‍ക്ക് തിരികെ കൊടുത്തില്ല; ഇടുക്കിയില്‍ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.