മലപ്പുറം : തീറ്റത്തേടി ജനവാസ മേഖലയിലെത്തിയ കാട്ടാന, പുഴയില്‍ വെള്ളം ഉയർന്നത്തോടെ കാട്ടിലേക്ക് മടങ്ങനാകാതെ കുടുങ്ങി. കരുളായി പലങ്കര പാലത്തിനു താഴെ കരിമ്പുഴയിലാണ് സംഭവം.
കരുളായി വനത്തിൽ നിന്നും രാത്രിയിൽ കല്ലാംതോട് വഴി തീറ്റ തേടിയാണ് പിടിയാന താഴെ പാലങ്കര, ഓഴലകൽ ഭാഗത്തു എത്തിയത്. കരിമ്പുഴയിൽ രാത്രിയിൽ വെള്ളം നന്നേ കുറവായിരുന്നു. ഈ സമയത്താണ് ആനയെത്തിയത്.
പുലർച്ചെയോടെ പുഴയിൽ വെള്ളം ഉയർന്നു. ആന മടങ്ങാൻ തുടങ്ങുമ്പേക്കും പുഴയിൽ വലിയ തോതില്‍ വെള്ളമെത്തി. ഇതോടെ ആന നാട്ടിൽ കുടുങ്ങുകയായിരുന്നു.
പല തവണ പുഴ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം പുഴയിൽ തമ്പടിച്ച ആന വന്ന വഴിയേ തിരിച്ചു മടങ്ങി.