ETV Bharat / state

ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ - ELEPHANT RUSHED TOWARDS STUDENTS

കാട്ടാനയെ കണ്ട് ഭയന്ന കുട്ടികൾ സ്‌കൂൾ വളപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

IDUKKI PEERMADE ELEPHANT ATTACK  ELEPHANT ATTACK STUDENTS IDUKKI  വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന  പീരുമേട് കാട്ടാന ആക്രമണം
Wild Elephant attacks at Peermade (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 12:11 PM IST

ഇടുക്കി: പീരുമേട്ടിൽ ദേശീയപാതയോരത്ത് സ്‌കൂളിന് മുന്നിൽ ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടനയെ കണ്ട് ഭയന്ന കുട്ടികൾ സ്‌കൂൾ വളപ്പിലേക്ക് ഓടിരക്ഷപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പീരുമേട് മരിയ ഗിരി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. കുട്ടികളിൽ ചിലർ ബസ് കാത്തു നിൽക്കുമ്പോള്‍ സമീപത്തെ കാട്ടിൽ നിന്ന് ആന റോഡിലേക്ക് ഇറങ്ങി വരികയായിരുന്നു.

ആനയെ കണ്ടതോടെ കുട്ടികൾ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോയതിനാൽ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. പരിഭ്രാന്തി സൃഷ്‌ടിച്ച കാട്ടാന അല്‍പ നേരത്തിന് ശേഷം തട്ടാത്തികാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്ക് ഓടിക്കയറി.

Also Read: കലിതുള്ളി പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; നിലവിളിച്ച് ഭയന്നോടി തൊഴിലാളികള്‍: വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.