കാസർകോട്: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. മലമുകളിലായി കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. മാത്രമല്ല, മലമുകളിലേക്കുള്ള ട്രക്കിങും നിരോധിച്ചു.
ഇന്ന് (ഓഗസ്‌റ്റ് 22) രാവിലെയാണ് മലമുകളിൽ വനംവകുപ്പ് വാച്ചർമാർ കാട്ടാനയെ കണ്ടത്. വൈകുന്നേരവും നാലോളം കാട്ടാനകളെ അവർ കണ്ടിരുന്നു. ട്രക്കിങ് നടത്തുന്നവർ ആദ്യം എത്തുന്ന പുൽമേടിന് സമീപത്തായാണ് വൈകിട്ട് കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്.
മലമുകളിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് മലമുകളിലേക്കുള്ള ട്രക്കിങ് നിരോധിച്ചത്. നാളെ (ഓഗസ്‌റ്റ് 23) സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം മാത്രമേ സഞ്ചാരികളെ മുകളിലേക്ക് കയറ്റിവിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: റോഡിലിറങ്ങി കാട്ടാനകൾ ; ആശങ്ക ഉയര്‍ത്തി നേര്യമംഗലം ദേശിയപാത വഴിയുള്ള രാത്രിയാത്ര