തൃശൂര്‍ : പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമാക്കിക്കൊണ്ടാണ് കാട്ടാനക്കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത്.
കാട്ടാനക്കുട്ടിക്ക് അഞ്ച് മുതല്‍ 15 വയസ് വരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് (05-12-2024) പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എലിക്കോട് റാഫി എന്നയാളുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്ക് കുഴിയിലാണ് കാട്ടാന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി വീണു കിടക്കുന്നത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ പൂര്‍ണമായും മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. വീഴ്‌ചയുടെ ആഘാതത്തിൽ ആനയ്ക്ക് ക്ഷതം പറ്റിയിരുന്നു. പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ആനക്കുട്ടി ചരിയുകയായിരുന്നു. 11.30 ഓടെയാണ് ആന ചരിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.
Also Read: 'പടയപ്പ'യ്ക്ക് മുമ്പിൽപ്പെട്ട് സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്