ETV Bharat / state

അടിമാലിയിൽ കൃഷിയിടങ്ങൾ തകർത്ത് കാട്ടാന ആക്രമണം - Wild elephants in Idukki - WILD ELEPHANTS IN IDUKKI

വനംവകുപ്പ് കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തം.

കാട്ടാന ആക്രമണം  WILD ELEPHANT ATTACKED  FARMS DESTROYED BY WILD ELEPHANT  കൃഷിയിടങ്ങൾ തകർത്ത് കാട്ടാന
Wild Elephant Attacked in Idukki (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 1:15 PM IST

അടിമാലിയിൽ കൃഷിയിടങ്ങൾ നശിപ്പിച്ച് കാട്ടാന (Etv Bharat)

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ കമ്പിലൈൻ മേഖലയിൽ കാട്ടാന ആക്രമണം. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ മണിക്കൂറുകൾക്ക് ശേഷമാണ് തിരികെ പോയത്. പ്രദേശവാസികളായ പ്ലാങ്കോട്ടിൽ സുകുമാരൻ, കല്ലറക്കൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ നശിപ്പിച്ചത്.

പ്രദേശത്ത് ഇടക്കിടെ കാട്ടാനകളുടെ ശല്യമുണ്ടാകാറുണ്ട്. ഒരു കൊമ്പനും രണ്ട് പിടിയാനയും ഉൾപ്പെട്ട സംഘമായിരുന്നു കൃഷിയിടത്തിൽ എത്തിയത്. രാത്രി ഒമ്പതുമണിയോടെ എത്തിയ കാട്ടാനകൾ അർധ രാത്രിയോടെയാണ് മടങ്ങിയത്. കർഷകരുടെ വാഴയും തെങ്ങും അടക്കമുള്ള കൃഷി വിളകൾക്ക് വലിയ തോതിൽ കാട്ടാനകൾ നാശം വരുത്തി. വലിയ നഷ്ടമാണ് കർഷകർക്ക് ഇതിലൂടെ സംഭവിച്ചത്.

വനംവകുപ്പ് കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. കാട്ടാനകൾ താൽക്കാലികമായി ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങിയെങ്കിലും വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. നേര്യമംഗലം വനമേഖലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് വാളറ കമ്പിലൈൻ മേഖല. കാട്ടാനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാൻ വനാതിർത്തിയിൽ ഫെൻസിംഗ് തീർക്കണമെന്നും ആവശ്യമുണ്ട്.

Also Read: കാട്ടാന ആക്രമണം രൂക്ഷം: ആശങ്കയില്‍ മോതിരക്കണ്ണി നിവാസികള്‍, നടപടി വേണമെന്നാവശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.