ETV Bharat / state

ഇടുക്കി കോവിൽമല നിവാസികളുടെ ഉറക്കം കെടുത്തി കാട്ടാന ശല്യം - Wild elephant attack in Idukki - WILD ELEPHANT ATTACK IN IDUKKI

കാട്ടാന ശല്യം ഇടുക്കി കോവിൽമല നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാനക്കൂട്ടം ദിവസങ്ങളായി ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്. രാത്രിയിൽ ഉറങ്ങാതിരുന്ന് പടക്കം പൊട്ടിച്ചാണ് ആനകളെ ജനവാസ മേഖലയിൽ ഇറങ്ങാതെ തടഞ്ഞ് നിർത്തുന്നത്. കഴിഞ്ഞ ദിവസവും കാട്ടാനകൾ ജനവാസ മേഖക്ക് സമീപത്ത് വരെ എത്തി. പകലും കാട്ടാനകൾ ജനവാസ മേഖലക്ക് അധികം ദൂരെയല്ലാതെ നിലയുറപ്പിച്ചിരിക്കുകയാണ്.

WILD ANIMAL ATTACK  WILD ELEPHANT ATTACK  IDUKKI  ELEPHANT ATTACK
Idukki Kovilmala Residents In Fear Of Wild Elephants
author img

By ETV Bharat Kerala Team

Published : Mar 30, 2024, 7:57 AM IST

Idukki Kovilmala Residents In Fear Of Wild Elephants

ഇടുക്കി: കാഞ്ചിയാർ കോവിൽമലയിലെ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമില്ല. രാത്രിയിൽ പടക്കം പൊട്ടിച്ചും വലിയ ആഴി കൂട്ടിയുമാണ് പ്രദേശവാസികൾ ആനകളെ അകറ്റി നിർത്തുന്നത്. പകലും രാത്രിയിലും കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്.

പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. വനത്തിലെ നടപ്പാത കടന്ന് ഇടുക്കി ഡാമിലാണ് അലക്കാനും കുളിക്കാനും കുട്ടികൾ ഉൾപ്പെടെയുള്ളവര്‍ പോകുന്നത്. ജനവാസ മേഖലക്ക് സമീപത്തായി വൈദ്യുതി വേലിയുണ്ടങ്കിലും ഇതൊന്നും പ്രവർത്തിക്കുന്നില്ല.

അതിനാൽ കാട്ടാനകൾക്ക് ഒരു തടസവും കൂടാതെ ജനവാസ മേഖലയിലെത്താം. വനത്തിൽ കാട്ടാനകൾക്ക് ഭക്ഷണം ലഭിക്കാത്തതിനാലാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്. കോവിൽ മല മരുതും ചുവട്ടിലാണ് നിലവില്‍ ഇപ്പോള്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകൾ ഏക്കറോളം വരുന്ന കൃഷി ഭൂമിയാണ് നശിപ്പിച്ചത്. എന്നിട്ടും വേണ്ടത്ര നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറായില്ലന്നും ആരോപണം ഉണ്ട്. പ്രദേശത്ത് ജനങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന കാട്ടാനകളെ ഉള്‍വനത്തിനുള്ളിലേക്ക് തുരത്താൻ ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജനങ്ങളുടെ ജീവൻ പൊലിയുന്ന സാഹചര്യം നില നിൽക്കുന്നതിനാൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മേഖലയിലുള്ളവര്‍.

കാടുകയറാതെ ചക്കക്കൊമ്പനും മുറിവാലനും: ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടത്തെ ജനവാസ മേഖലയിൽ നിന്നും കാടുകയറാതെ ചക്കക്കൊമ്പനും മുറിവാലനും. കാട്ടാനകളുടെ ശല്യത്താൽ പ്രതിസന്ധിയിലായിരിക്കുകയാണ് സിങ്കുകണ്ടം നിവാസികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമണകാരികളായ ചക്കക്കൊമ്പനും മുറിവാലനും സിങ്കുകണ്ടത്തെ ജനവാസ മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയെത്തിയ ചക്കക്കൊമ്പൻ സിങ്കുകണ്ടത്തെ പള്ളിക്കുനേരെ ആക്രമണം നടത്തി.

കാടിറങ്ങുന്ന കരിവീരന്മാരെ കാടുകയറ്റാൻ വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ആനകളെ തുരത്താൻ നിയോഗിച്ചിരിക്കുന്ന ആർ ആർ ടി സംഘത്തിന് വെളിച്ചമുള്ള ടോർച്ച് പോലും നൽകിയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാനയുടെ മാത്രമല്ല മറ്റു വന്യമൃഗങ്ങളുടെയും ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും സിങ്കുകണ്ടം നിവാസികൾ പറയുന്നു.

നാട്ടിലിറങ്ങി കാട്ടാന നാശം വിതച്ചാലും നഷ്‌ടപരിഹാരം നൽകാൻ പണമില്ലെന്നാണ് വനം വകുപ്പ് കർഷകരോട് പറയുന്നത്. വന്യജീവി പ്രതിരോധം, നഷ്‌ടപരിഹാര തുകയുടെ വിതരണം എന്നിവ വേഗത്തില്‍ ആക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്ന സാഹചര്യത്തില്‍ പോലും അവ പ്രായോഗികമാകുന്നില്ല എന്നതിന്‍റെ നേര്‍ക്കാഴ്‌ചയാണ് സിങ്കുകണ്ടത്ത് കാണാൻ കഴിയുന്നത്.

READ MORE : ചിന്നക്കനാലിൽ വീണ്ടും ഭീതി പടർത്തി ചക്കക്കൊമ്പൻ; സിങ്കുകണ്ടത്ത് കൃഷി നശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.