ETV Bharat / state

വട്ടവടയില്‍ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; പത്ത് ആടുകള്‍ ചത്തു - Wild Dog Attack Vattavada - WILD DOG ATTACK VATTAVADA

പ്രദേശവാസിയായ സഹോദരങ്ങളുടെ ആടുകളെയാണ് മേയാൻ വിട്ട സമയത്ത് കാട്ടുനായ്‌ക്കൾ കൂട്ടത്തോടെ വന്ന് അക്രമിച്ചത്

കാട്ടുനായ ആക്രമണം  വട്ടവട കാട്ടുനായ ആക്രമണം  WILD DOG ATTACK VATTAVADA  SHEEP WERE KILLED BY WILD DOGS
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 10:45 PM IST

വട്ടവടയില്‍ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം (ETV Bharat)

ഇടുക്കി : വട്ടവടയില്‍ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം. പത്തോളം ആടുകള്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയായ വേളാങ്കണ്ണിയുടെയും സഹോദരന്‍റെയും 5 വീതം ആടുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു മേയാന്‍ വിട്ടിരുന്ന ആടുകള്‍ക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായത്.

പത്തിലധികം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തിയതായാണ് വിവരം.വട്ടവട ചിലന്തിയാറ്റില്‍ കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍ 42 ആടുകള്‍ ചത്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വട്ടവട പഴത്തോട്ടത്തിലും സമാന രീതിയില്‍ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.

കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി. വട്ടവട മേഖലയില്‍ കാട്ടുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചത് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ ഇറങ്ങി വീണ്ടും കാട്ടുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്ക കര്‍ഷകര്‍ പറയുന്നു.

തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ഉണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് കാട്ടുനായ്ക്കളുടെ സാന്നിധ്യവും ഉണ്ടായിട്ടുള്ളത്.

Also Read : വട്ടവട ചിലന്തിയാറില്‍ കാട്ടുനായയുടെ ആക്രമണം : നാല്‍പ്പതോളം ആടുകള്‍ ചത്തു - Wild Dog Attack Vattavada

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.