ETV Bharat / state

ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ; വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി ഗതാഗത തടസ്സം സൃഷ്‌ടിച്ചു - PADAYAPPA AGAIN IN MUNNAR - PADAYAPPA AGAIN IN MUNNAR

മൂന്നാര്‍ കുറ്റിയാർവാലി റോഡിൽ ഗ്രാംസ്ലാൻഡ് ഭാഗത്ത് ഗതാഗത തടസ്സം തീർത്ത് കാട്ടുകൊമ്പന്‍ പടയപ്പ. കാട്ടാന ജനവാസ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്.

ANIMAL ATTACK  PADAYAPPA  പടയപ്പ  ഇടുക്കി മൂന്നാര്‍
wild elephant padayappa again in idukki munnar; landed in a residential area and created traffic jam
author img

By ETV Bharat Kerala Team

Published : Apr 10, 2024, 9:22 PM IST

ഇടുക്കി: വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്‌ത്തി കാട്ടുകൊമ്പന്‍ പടയപ്പ. ഇന്നലെ (09-04-2024) രാത്രിയിലും ഇന്ന് പുലർച്ചെയുമായാണ് പടയപ്പ ജനവാസ മേഖലയിലാണ് ഇറങ്ങിയത്. മൂന്നാര്‍ കുറ്റിയാർവാലി റോഡിൽ ഗ്രാംസ്ലാൻഡ് ഭാഗത്താണ് പടയപ്പ ഇന്നലെ രാത്രിയിൽ ഗതാഗത തടസ്സം തീർത്തത്.

അരമണിക്കൂറോളം സമയം പടയപ്പ ഇവിടെ നിലയുറപ്പിച്ചു. പിന്നീട് ആർ ആർ റ്റി സംഘമെത്തി കാട്ടാനയെ തുരത്തി. എന്നാല്‍ ഇന്ന് പുലർച്ചെയോടെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തുകയായിരുന്നു. കൊരണ്ടിക്കാട് എസ്‌റ്റേറ്റ് വേൽമുടി ബംഗ്ലാവിന് സമീപമായിരുന്നു കാട്ടാനക്കൂട്ടമെത്തിയത്. ആറ് ആനകളടങ്ങുന്ന മറ്റൊരു ആനക്കൂട്ടത്തോട് ഒപ്പമാണ് പടയപ്പ ജനവാസ മേഖലയിൽ എത്തിയത്.

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി മേഖലയില്‍ ഇറങ്ങിയ പടയപ്പ വഴിയോര വില്‍പ്പനശാലക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ദിവസമിത്രയായിട്ടും കാട്ടുകൊമ്പന്‍ കാട് കയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയുണ്ട്. ആര്‍ആര്‍ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വന അതിര്‍ത്തികളിലൂടെ സഞ്ചരിച്ച് കാട്ടുകൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പ്രതിസന്ധിയാവുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പടയപ്പയുടെ സാന്നിധ്യം മൂലം മൂന്നാറിലെ ജനവാസ മേഖലകളില്‍ ആളുകളുടെ ജീവിതം ദുസഹമായി കഴിഞ്ഞു. പടയപ്പയെ വനത്തിലേക്ക് തുരത്താത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്.

മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. മാങ്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശമാണ് മാങ്കുളം ടൗണിന് സമീപത്തെ പള്ളിക്കുന്ന് മേഖല. ടൗണുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിവിടം. ഈ ഭാഗത്താണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക നാശം വരുത്തുന്നതായി കര്‍ഷകര്‍ പറയുന്നു.

ജനവാസം ആരംഭിച്ച ശേഷം ഈ ഭാഗത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി അറിവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കൃഷിയിടങ്ങളില്‍ ഇറങ്ങി കാട്ടാനകള്‍ നാശം വരുത്തുന്ന സ്ഥിതിയുണ്ട്. വാഴ, കമുക്, ജാതി തുടങ്ങി വിവിധ കൃഷിവിളകള്‍ കാട്ടാനകള്‍ നശിപ്പിച്ച് കഴിഞ്ഞു.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വനത്തിലേക്ക് തുരത്തിയാലും ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായതോടെ ആളുകളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

നിലവില്‍ കാട്ടാനകളുടെ സാന്നിധ്യം ഉള്ള ഭാഗത്ത് നിന്നും കുറച്ച് ദൂരം മാത്രമെ മാങ്കുളം ടൗണിലേക്കുള്ളൂ. ആനകള്‍ ടൗണിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും. ആനകള്‍ വനത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കിടങ്ങോ, ഫെന്‍സിങ്ങോ തീര്‍ത്താല്‍ പ്രശ്‌ന പരിഹാരം കാണാനാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പ് വേഗത കൈവരിക്കണമെന്ന ആവശ്യവും ഇവര്‍ മുമ്പോട്ട് വയ്ക്കുന്നു.

ALSO READ: കാട് കയറാതെ പടയപ്പ; ദേവികുളം ടൗണിൽ ഭീതിപരത്തി കാട്ടുകൊമ്പൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.