ETV Bharat / state

പഴനി, മധുര വഴി രാമേശ്വരത്തേക്ക്... മംഗളൂരുവിൽ നിന്നും പ്രതിവാര ട്രെയിൻ

author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:35 AM IST

മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസ് നടത്തും.

new train to rameswaram  Mangaluru to Rameswaram  Rameswaram via Palani  Mangaluru Rameswaram Express
Weekly Train From Mangaluru to Rameswaram via Palani and Madurai

കാസർകോട് : രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ രാമേശ്വരത്തേക്ക് മംഗളൂരുവിൽ നിന്നും പ്രതിവാര ട്രെയിൻ സർവീസ് നടത്തും (Weekly Train From Mangaluru to Rameswaram via Palani and Madurai). മംഗളൂരു - രാമേശ്വരം എക്‌സ്‌പ്രസ് ( 16621-16622) ആണ് റെയിൽവേ പ്രഖ്യാപിച്ചത്. എന്നാൽ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ശനിയാഴ്‌ചകളിൽ മംഗളൂരുവിൽ നിന്നും രാത്രി 7.30 ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്‌ച രാവിലെ 11.45 ന് രാമേശ്വരം എത്തുന്ന തരത്തിലാണ് സമയക്രമീകരണം എന്നാണ് സൂചന. ട്രെയിൻ ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് രമേശ്വരത്ത് നിന്നും പുറപ്പെട്ട് പുലർച്ചെ 5.30 ന് മംഗളൂരുവിൽ തിരിച്ച് എത്തും.

മധുരയിലും പഴനിയിലും സ്‌റ്റോപ്പ്‌ ഉള്ളതിനാൽ ഇവിടേക്കുള്ള തീർഥാടകർക്കും ഏറെ സൗകര്യപ്രദമാകും. മംഗളൂരു, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര ഉൾപ്പെടെ 12 സ്‌റ്റേഷനുകളിൽ ട്രെയിന്‍ നിർത്തും. എക്‌സ്‌പ്രസിന് ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ച് ഉൾപ്പെടെ 22 കോച്ചുകളുണ്ട്. കേരളത്തിന്‍റെ ഏറെകാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്നു രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസ് എന്നത്.

ALSO READ : വനിത ദിനത്തിൽ ഹരിയാനയിൽ വനിത ജീവനക്കാരുമായി പ്രത്യേക ട്രെയിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.