കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയുടെ അവസാന നിമിഷ ഗോളിൽ വന്ന തോല്‍വിയുടെ നിരാശ മറികടക്കാന്‍ ജയപ്രതീക്ഷയിലാണ് ടീം കളിക്കുക. ഐഎസ്എല്ലില്‍ സ്വീഡിഷ് മുഖ്യ പരിശീലകനായ മിക്കായേൽ സ്റ്റാറെയുടെ കീഴില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരമായിരുന്നു അത്.
കൊച്ചിയില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് നിരയിൽ നായകന്‍ അഡ്രിയാൻ ലൂണ കളിക്കാത്തത് ടീമിന് ആശങ്കയുണ്ട്. ബ്ലാസ്റ്റേഴ്‌സില്‍ വിബിൻ മോഹനൻ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. സ്ട്രൈക്കർ ക്വാമെ പെപ്രയും ഇന്നു പകരക്കാരനായി ഇറങ്ങാനാണു സാധ്യത. ലൂണ ഇല്ലാത്ത സാഹചര്യത്തിൽ മിലോസ് ഡ്രിൻസിച്ചും അലസാന്ദ്രെ കോഫും സ്ഥാനം നിലനിർത്തുമെന്നാണ് സൂചന.
On to the Red and Gold Brigade tonight 💪🏻#KeralaBlasters #KBFC #ISL #KBFCEBFC pic.twitter.com/wjC4XKZnoX
— Kerala Blasters FC (@KeralaBlasters) September 22, 2024
ആദ്യമത്സരത്തില്‍ ബെംഗളൂരു എഫ്.സി.യോട് ഒറ്റഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാൾ വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്‍റെ എക്കാലത്തെയും മികച്ച താരമായ ദിമിത്രിയോസ് ഡയമാന്‍റകോസ് ഇത്തവണ ഈസ്റ്റ് ബംഗാൾ ജഴ്‌സിയില്‍ ഇറങ്ങും. ബ്രസീൽ താരം ക്ലെയ്റ്റൺ സിൽവയും ഇന്ത്യൻ താരങ്ങളായ ജീക്‌സൺ സിങ്ങും നവോറം സിങ്ങും ഉൾപ്പെടുന്ന മധ്യനിരയുമായി ഇറങ്ങുന്ന ബംഗാള്‍ ടീം ശക്തമാണ്. മലയാളിതാരങ്ങളായ പി.വി. വിഷ്‌ണുവും സി.കെ. അമനും അടങ്ങിയ യുവനിരയും ബംഗാളിന് ഊര്‍ജ്ജമേകും.
Also Read: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവര്‍പൂളിനും ജയം - English Premier League