ETV Bharat / state

വോട്ടെണ്ണല്‍ നാളെ:'ഫലമറിയാന്‍ ആപ്പും സൈറ്റും സജ്ജം', സംവിധാനമൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - election result app and sites

തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും വിവരങ്ങള്‍ അറിയാം. രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുള്ള വിവരങ്ങളും അറിയാന്‍ ഏകീകൃത സംവിധാനമൊരുക്കുന്നത് രാജ്യത്ത് ആദ്യമെന്ന് സഞ്ജയ്‌ കൗള്‍.

LOK SABHA ELECTION RESULT 2024  ELECTION COMMISSION APP AND SITES  ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍
CEO Sanjay Kaul (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 7:43 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 4). രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്‍റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം അറിയുന്നതിന് ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാകും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ എന്‍കോര്‍ സോഫ്റ്റ്‌വെയറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് വിവരങ്ങള്‍ തത്സമയം ലഭ്യമാവുക.

ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് എആര്‍ഒമാര്‍ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. ആദ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും വിവരമറിയാം: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ (Voter Helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാകും. ഹോം പേജിലെ 'ഇലക്ഷന്‍ റിസള്‍ട്ട്സ്' എന്ന മെനുവില്‍ ക്ലിക്ക് ചെയ്‌താല്‍ 'ട്രെന്‍ഡ്‌സ് ആൻഡ് റിസള്‍ട്ട്സ്' എന്ന പേജിലേക്ക് പോവുകയും ഫലത്തിന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ ലോഡ് ചെയ്‌ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ മുഴുവന്‍ കൗണ്ടിങ് സെന്‍ററുകളിലും മീഡിയ സെന്‍ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടെയുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡിലും ലോക്‌സഭ മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണല്‍ ഫലങ്ങള്‍ തത്സമയം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിക്കുന്ന എന്‍കോര്‍ സോഫ്റ്റ്‌വെയറിന്‍റെ ട്രയല്‍ വെള്ളിയാഴ്‌ച (മെയ് 31) വിജയകരമായി പൂര്‍ത്തിയാക്കിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്‌ കൗള്‍ അറിയിച്ചു.

ALSO READ: 64.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി ലോക റെക്കോർഡിട്ടു, 4 പതിറ്റാണ്ടിനിടയില്‍ കശ്‌മീരിലെ ഉയർന്ന പോളിങ് : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.