ETV Bharat / state

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശം - Kerala weather update - KERALA WEATHER UPDATE

കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തം. മഴയ്‌ക്ക് കാരണം അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി.

KERALA RAINS  ORANGE ALERT DISTRICTS KERALA  YELLOW ALERT DISTRICTS KERALA  സംസ്ഥാനത്ത് അതിശക്ത മഴ
Kerala rains (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 8:16 AM IST

ഇടുക്കി : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണം എന്നും നിര്‍ദേശം ഉണ്ട്. വ്യാപകമായി മഴ കിട്ടാൻ സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കും.

ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Also Read: മഴ പെയ്‌താല്‍ ആര്യങ്കോട് ആശുപത്രി വെള്ളത്തിൽ; ബുദ്ധിമുട്ടിലായി ഡോക്‌ടർമാരും രോഗികളും - HOSPITAL FLOODED DURING RAINFALL

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.