തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് ശക്തമായതോ ഇടവിട്ടുള്ളതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചില ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തായ മഴയ്ക്കാണ് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഈ ജില്ലകളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയായിരിക്കും മഴ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകള്‍, അണക്കെട്ടുകള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകട സാധ്യത മുന്നില്‍ കണ്ട് മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നരും ജാഗ്രത പാലിക്കണം. ശക്തമായ മഴയുള്ളപ്പോള്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലും ജലാശയങ്ങളിലും കുളിക്കുന്നതിനോ മുതിരരുത്. ജലാശയങ്ങള്‍ക്കു മുകളിലെ പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also Read:പ്രിന്‍റ് കോപ്പി കൈയില്‍ കരുതേണ്ട; ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് മതി, ഉത്തരവിറക്കി എംവിഡി