തിരുവനന്തപുരം: കേരളത്തിന് സഹായഹസ്‌തവുമായി ഉത്തര്‍പ്രദേശ്. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ കേരള സർക്കാരിന് 10 കോടി രൂപ അനുവദിച്ചു. സാമ്പത്തിക സഹായത്തിനെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്‌ച (ഓഗസ്റ്റ് 26) ഔദ്യോഗിക കത്തിലൂടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തൻ്റെ സർക്കാരും ജനങ്ങളും കേരളത്തിലെ ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നു എന്നും യുപി മുഖ്യമന്ത്രി കത്തിൽ കുറിച്ചു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് അയച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് യുപി സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.
വയനാട്ടില്‍ ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പട്ടു. ജില്ലയിലെ മൂന്ന് വില്ലേജുകൾ പൂർണ്ണമായും ഇല്ലാതായി. ദുരന്തത്തില്‍ കാണാതായ നിരവധി മനുഷ്യരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
Also Read: വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി