ETV Bharat / state

അച്ഛനും അമ്മയും കാണാമറയത്ത്, അനുജത്തിയുടെ ശരീരത്തിന് മുന്നില്‍ തളര്‍ന്നിരുന്ന് ശ്രുതി; ഉരുളെടുത്തത് ഈ കൊച്ചു കുടുംബത്തിന്‍റെ സന്തോഷവും സ്വപ്‌നങ്ങളും - WAYANAD LANDSLIDE SURVIVOR SRUTHI

author img

By ETV Bharat Kerala Team

Published : Jul 31, 2024, 1:41 PM IST

Updated : Jul 31, 2024, 2:27 PM IST

ഡിസംബറിൽ നടക്കാനിരിക്കുന്ന ശ്രുതിയുടെ കല്ല്യാണ ഒരുക്കത്തിലായിരുന്നു ഈ കൊച്ചുകുടുംബം. ചൂരമലയിലുണ്ടായ ഉരുൾപൊട്ടലില്‍ അകപ്പെട്ട ശ്രുതിയുടെ സഹോദരിയുടെ മൃതദേഹം ലഭിച്ചുവെങ്കിലും അമ്മയും അച്ഛനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE UPDATE  ഉരുൾപൊട്ടൽ ദുരന്തം
From left Sivannan, Sruthi ( eldest daughter), Sabitha (Sivannan Wife), Sreya ( youngest daughter) (ETV Bharat)

മേപ്പാടി: ഒരു മാസം മുമ്പ് പാലുകാച്ചിയ വീട് നിന്നിടത്ത് ഇപ്പോൾ ഒന്നുമില്ല. മഹാദുരന്തത്തിൻ്റെ ഭീതിതമായ അവശേഷിപ്പുകൾ മാത്രം. പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുന്നതിനുമുന്നേ മൂന്ന് പേരുടെ ജീവൻ ഉരുൾപൊട്ടൽ കവർന്നെടുത്തു. അനിയത്തി ശ്രേയയുടെ മൃതദേഹമാണ് മുമ്പിൽ. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നറിയില്ല.

തൻ്റെ കുടുംബത്തിൽ ഇനി താൻ മാത്രമേ അവശേഷിക്കുന്നുളളുവെന്ന സത്യം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുകയാണ്‌ ശ്രുതി. ഡിസംബറിൽ നടക്കേണ്ടിയിരുന്ന കല്യാണ ഒരുക്കത്തിലായിരുന്നു കുടുംബം. കൊച്ചുകൊച്ചു സന്തോഷങ്ങൾ തുന്നിയെടുത്ത അവരുടെ ജീവിതത്തിലേക്കാണ് ക്ഷണിക്കപ്പെടാത്ത എന്നന്നേക്കുമുളള ഇരുളായി ഉരുൾ എത്തിയത്.

കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്. എന്നാൽ അത് തൻ്റെ കുടുംബത്തെ എന്നന്നേക്കും പിരിയുന്നതിലേക്കുളള അവസാന യാത്രയാകുമെന്ന് അവള്‍ ഒരിക്കലും കരുതി കാണില്ല. ചൂരൽമലയിലെ തുന്നൽ തൊഴിലാളിയായ ശിവണ്ണനും സബിതയ്ക്കും രണ്ട് പെൺമക്കളാണ്.

കൊച്ചുകൊച്ചു സന്തോഷങ്ങളും സ്വപ്‌നങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതു പോലെ എത്ര കഷ്‌ടപ്പെട്ടിട്ടാണെങ്കിലും മക്കളെ നന്നായി പഠിപ്പിക്കണം, അവരെ സ്വന്തം കാലിൽ നിർത്തണം, എന്നതായിരുന്നു ശിവണ്ണൻ്റെ ആഗ്രഹം. അതിനാൽ തുന്നൽപ്പണിക്കൊപ്പം മറ്റ് ജോലികളും അദ്ദേഹം ചെയ്‌തു.

മക്കളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി. അവരെ പഠിപ്പിച്ചു. സ്വപ്‌നങ്ങൾ ഓരോന്നായി നിറവേറ്റി വന്നപ്പോൾ കാലം അവരുടെ ജീവൻ കൊണ്ടുപോയി. ഏതൊരാളുടെയും സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. തൻ്റെ ഒരായുസ്സ് മുഴുവൻ കഷ്‌ടപ്പെട്ടിട്ടാണ് ശിവണ്ണൻ ഒരു കൊച്ച് വീട് നിർമ്മിച്ചത്. എന്നാൽ അതും പോയി.

"കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയിൽ വളർത്താൻ അച്ഛൻ തുന്നൽപ്പണിക്കൊപ്പം കൽപ്പണിയുമെടുത്തു. അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ഇനി ആശ്വസിപ്പിക്കേണ്ടത്‌ ?". ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ വാക്കുകൾ ഇടറി.

തെരച്ചിലിനിടയിലാണ്‌ കൽപ്പറ്റ എൻഎംഎസ്എം ഗവ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛൻ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തെരച്ചിൽ തുടരുകയാണ്. കല്യാണത്തിനായി ചെറിയ തൻ്റെ സമ്പാദ്യം കൊണ്ട് സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയുമടക്കമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്‌.

Also Read: ഇതുവരെ സ്വരൂപിച്ചതെല്ലം നഷ്‌ടപ്പെട്ട മനുഷ്യര്‍, സഹായം തേടി നാട്

Last Updated : Jul 31, 2024, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.