- മുണ്ടക്കൈയില്‍ വീണ്ടും പരിശോധന
മുണ്ടക്കൈയില്‍ വീണ്ടും റഡാര്‍ പരിശോധന. സിഗ്നല്‍ ലഭിച്ചതിനെ കുറിച്ച് വ്യക്തമാകുന്നത് വരെ പരിശോധന തുടരും. കെട്ടിടത്തിന്‍റെ അപകടാവസ്ഥ വെല്ലുവിളിയാകുന്നു.
Published : Aug 2, 2024, 7:18 AM IST
|Updated : Aug 2, 2024, 7:19 PM IST
വയനാട് : ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും നാലാം നാളും രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ഇതുവരെ 339 മരണമാണ് സ്ഥിരീകരിച്ചത്. 240 പേര്‍ ഇപ്പോഴും കാണാമറയത്താണെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തമുഖത്ത് സൈന്യത്തിന്‍റെ ബെയ്‌ലി പാലം ഇന്നലെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും ബെയ്‌ലി പാലം. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചുകൊണ്ടുള്ള തെരച്ചിലിന് പാലം സഹായകമാകും. പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായതോടെ തെരച്ചില്‍ ഇന്ന് കൂടുതല്‍ ഊര്‍ജിതമാകും. അതേസമയം, ദുരന്ത മേഖലയില്‍ ഇനിയാരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന് സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
LIVE FEED
മുണ്ടക്കൈയില്‍ വീണ്ടും റഡാര്‍ പരിശോധന. സിഗ്നല്‍ ലഭിച്ചതിനെ കുറിച്ച് വ്യക്തമാകുന്നത് വരെ പരിശോധന തുടരും. കെട്ടിടത്തിന്‍റെ അപകടാവസ്ഥ വെല്ലുവിളിയാകുന്നു.
റഡാറില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് രാത്രിയിലും തെരച്ചില്‍ തുടരും. ലഭിച്ചത് ശക്തമായ സിഗ്നല്‍. തകര്‍ന്ന വീടിന്‍റെ അടുക്കള ഭാഗത്ത് മൂന്നടി താഴ്‌ചയിലാണ് പരിശോധന. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധിക്കും. സൈന്യം മടങ്ങിയെത്തും.
ദുരന്ത സ്ഥലത്ത് നിന്നും നേരത്തെ ലഭിച്ച സിഗ്നല്‍ മനുഷ്യന്‍റേത് അല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. തവളയോ പാമ്പോ ആയിരിക്കുമെന്നും സംഘം. നാളെ കൂടുതല്‍ സ്ഥലങ്ങളില്‍ റഡാര്‍ പരിശോധന നടത്തും.
മനുഷ്യ സാന്നിധ്യമാണെന്ന് ഉറപ്പിക്കാനാകില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍. റഡാറില്‍ തുടര്‍ച്ചയായി സിഗ്നല്‍ ലഭിക്കുന്നു. കലുങ്കിനടിയിലും പരിശോധന ഊര്‍ജിതം.
തകര്‍ന്ന വീടിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ ലഭിക്കുന്നത് 3 മീറ്റര്‍ താഴെ നിന്നെന്ന് വിവരം. ഈ വീട്ടില്‍ നിന്നും കാണാതായത് മൂന്ന് പേരെ. സംഭവ സ്ഥലത്ത് തെരച്ചില്‍ ഊര്‍ജിതം.
റഡാറില്‍ ലഭിച്ചത് ശ്വാസത്തിന്‍റെ സിഗ്നല്‍. ദുരന്ത മേഖലയില്‍ നിന്നും റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നത് ഇതാദ്യം.
ദുരന്ത ബാധിതര്‍ക്കായി കാസര്‍ക്കോട്ടെ ഉദുമ പഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കും. തിരുവനന്തപുരം നഗരസഭ 2 കോടി നല്‍കും.
ടെലിവിഷന്‍ അവതാരക പേളി മാണി 5 ലക്ഷം രൂപ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് നല്‍കും.
മുണ്ടക്കൈയില്‍ വീണ്ടുമൊരു ജീവന്‍റെ സാന്നിധ്യമുണ്ടോയെന്ന് സംശയം. തകര്‍ന്ന കെട്ടിടത്തിന്‍റെ കല്ലും മണ്ണും കോണ്‍ക്രീറ്റും നീക്കി പരിശോധന.
ചാലിയാറില്‍ തെരച്ചില്‍ ഊര്‍ജിതം
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 339 ആയി.
മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ നിന്നും സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സ്ഥലത്ത് വിശദമായ പരിശോധന നടത്തുന്നു. എന്‍ഡിആര്‍എഫ് സ്ഥലത്ത് കുഴിച്ച് പരിശോധിക്കുന്നു. പരിശോധന തകര്‍ന്ന കെട്ടിടത്തില്‍.
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതു ശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 319 ആയി.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 300 ആയി. ഇനിയും കണ്ടെത്താനുള്ളത് നിരവധി പേരെ. ചാലിയാറിനൊപ്പം ഇരുവഴിഞ്ഞി പുഴയിലും തെരച്ചില്‍.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 299 മരണമാണ് സ്ഥിരീകരിച്ചത്. തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ചാലിയാറിലും തെരച്ചില്‍ നടക്കുന്നുണ്ട്
വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെ രക്ഷപ്പെടുത്തി. രണ്ട് സ്‌ത്രീകളെയുെ രണ്ട് പുരുഷന്മാരെയുമാണ് രക്ഷപ്പെടുത്തിയത്. പടവെട്ടിക്കുന്നില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. എയര്‍ലിഫ്‌റ്റിങ് ഉടന്‍. Read More
മരണം 294 ആയതായി റിപ്പോര്‍ട്ട്. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി കൗണ്‍സിലിങ്. സന്നദ്ധ സംഘടനകള്‍ സജീവം. 98 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
വയനാട് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 292 പേര്‍ മരിച്ചതായാണ് നിലവിലെ വിവരം.
മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് തെരച്ചില്‍. സൈന്യം സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. ഓരോ സംഘത്തോടൊപ്പം മൂന്ന് പ്രദേശവാസികളും തെരച്ചിലില്‍ പങ്കാളികളാകും.
ദുരന്തത്തില്‍ മരിച്ച 291 പേരില്‍ 107 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 105 പേരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവരില്‍ 29 കുട്ടികള്‍ ഉള്‍പ്പെടുന്നു.