ETV Bharat / state

ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്ന് 4 കിലോ മീറ്റർ വരെയുള്ള വൈദ്യുതി പുനസ്ഥാപിച്ചു; ചൂരല്‍മലയിൽ കെഎസ്‌ഇബിക്ക് 3 കോടിയുടെ നഷ്‌ടം - POWER RESTORED IN CHOORALMALA - POWER RESTORED IN CHOORALMALA

ചൂരല്‍മലയിൽ വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായി കെഎസ്‌ഇബി. ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കിലോ മീറ്റർ വരെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.

വയനാട് ഉരുള്‍പൊട്ടല്‍  WAYANAD LANDSLIDE  POWER RESTORED IN CHOORALMALA  ചൂരല്‍മലയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
Wayanad landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 3:53 PM IST

Updated : Jul 31, 2024, 4:00 PM IST

വയനാട് : ഉരുള്‍പൊട്ടലില്‍ വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട ദുരന്ത മേഖലയിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കെഎസ്ഇബി രംഗത്ത്. ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മിച്ച് അവിടങ്ങളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. ബുധനാഴ്‌ച (ജൂലൈ 31) പുലര്‍ച്ചെയോടുകൂടി തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു.

പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്‌ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏകദേശം മൂന്നര കിലോ മീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 KV) ലൈനുകളും 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നു. രണ്ടു ട്രാന്‍സ്‌ഫോമറുകള്‍ കാണാതാവുകയും 6 ട്രാന്‍സ്‌ഫോമറുകള്‍ നിലംപൊത്തുകയും ചെയ്‌തു. ആയിരത്തോളം ഉപയോക്താക്കളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

പ്രാഥമിക ജോലികള്‍ നിര്‍വഹിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹനങ്ങള്‍ സഹിതം സ്ഥലത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വെള്ളം കയറിയതിനെ തുടര്‍ന്ന് തടസപ്പെട്ട കല്‍പ്പറ്റ 33 കെവി സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുനസ്ഥാപനത്തിന് എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും എത്തി. ദുരന്തഭൂമിയോട് ചേര്‍ന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി സർക്കാർ ആശുപത്രി, വിംസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യുതി പുനസ്ഥാപന ശ്രമങ്ങള്‍ തുടങ്ങാന്‍ കെഎസ്‌ഇബിക്ക് സാധിച്ചിട്ടില്ല.

ചൂരല്‍മലയിലേക്കുള്ള റോഡില്‍ പാര്‍ക്കിങ് നിരോധനം : ചൂരല്‍ മലയിലേക്കുള്ള റോഡിന്‍റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ല കലക്‌ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താത്‌കാലിക പാലം നിര്‍മിക്കുന്നതിന് ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിര്‍മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തരമായി എത്തിക്കേണ്ടതതുള്ളതിനാലാണ് നിയന്ത്രണമെന്ന് കലക്‌ടര്‍ അറിയിച്ചു.

Also Read: ദുരന്തമുഖത്ത് കൈത്താങ്ങായി റബ്കോ; മെത്തകളുമായി വാഹനം വയനാട്ടിലേക്ക്

Last Updated : Jul 31, 2024, 4:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.