ETV Bharat / state

വയനാട് പുനരധിവാസം; പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്‌ടര്‍ - WAYANAD REHABILITATION ACTIVITIES

പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെന്നും ജി​ല്ലാ ക​ല​ക്‌ട​ര്‍ ഡി ആ​ര്‍ മേ​ഘ​ശ്രീ.

WAYANAD COLLECTOR MEGHASHREE  WAYANAD LANDSLIDE REHABILITATION  മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം  വയനാട് ക​ല​ക്‌ട​ര്‍ മേ​ഘ​ശ്രീ
Wayanad District Collector D R Meghashree (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 17, 2024, 2:41 PM IST

വയനാട്: മുണ്ട​ക്കൈ ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഇതുവരെയും ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ല​ക്‌ട​ര്‍ ഡി ആ​ര്‍ മേ​ഘ​ശ്രീ. ഉപതെരഞ്ഞെടുപ്പ് കാലയളവിൽ എഡി​എ​മ്മി​ന്‍റെ​യും ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടി​ന്‍റെ​യും അ​ഭാ​വ​ത്തി​ല്‍ യ​ഥാ​ക്ര​മം ഡെ​പ്യൂ​ട്ടി ക​ല​ക്‌ട​ര്‍ (എ​ല്‍ ആ​ര്‍), ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് (എം) ​വി​ഭാ​ഗം എ​ന്നി​വ​ര്‍ക്ക് ചുമ​ത​ല ന​ല്‍കി​യിരുന്നു എന്നും കലക്‌ടര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലയളവിലെ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാധി​ച്ചിട്ടുണ്ടെന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പു​ന​ര​ധി​വാ​സ പ്രവര്‍ത്തനങ്ങള്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മായിരുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ല​ക്‌ടറേ​റ്റി​ല്‍ പ്ര​ത്യേ​ക സെ​ല്‍ കൃത്യമായി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ദു​ര​ന്ത​ നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രക്ഷാപ്രവര്‍ത്തനങ്ങളും ദു​ര​ന്ത​ബാ​ധി​ത​രെ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ്രവൃത്തി​യും യു​ദ്ധ​കാലാ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

നി​ല​വി​ല്‍ 773 കു​ടും​ബ​ങ്ങ​ളെ വാ​ട​ക വീ​ടു​ക​ളി​ലും 64 കു​ടും​ബ​ങ്ങ​ളെ സ​ര്‍ക്കാ​ര്‍ ക്വാ​ട്ടേ​ഴ്‌സി​ലുമായാ​ണ് താ​ല്‍ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. അ​ര്‍ഹ​രാ​യ​വ​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം യഥാ​സ​മ​യം വി​ത​ര​ണം ചെ​യ്‌തു വ​രി​ക​യാ​ണ്. ദു​ര​ന്ത ​ബാ​ധി​ര്‍ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം, മര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം, ജീ​വ​നോ​പാ​ധി ന​ഷ്‌ടപ്പെ​ട്ട​വ​ര്‍ക്കു​ള്ള സഹായം, മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, പ​രി​ക്കേ​റ്റ​വ​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം ​എന്നി​വയും വി​ത​ര​ണം ചെ​യ്‌തു എന്നും കലക്‌ടര്‍ വ്യക്തമാക്കി.

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്‌റ്റേറ്റുകളിൽ നിർമിക്കൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ കൺസൾട്ടൻസിയാണ്‌ രൂപരേഖ തയ്യാറാക്കിയത്‌.

വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ രൂപരേഖയിലുണ്ട്‌. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്‌റ്റേറ്റ്‌ മാനേജ്‌മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം പെട്ടെന്നുണ്ടായേക്കും. ദുരന്തനിവാരണ നിയമനുസരിച്ച്‌ ഏറ്റെടുക്കുന്നതിൽ തടസമുണ്ടാകില്ലെന്നാണ്‌ നിയമ വിദഗ്‌ധരുടെ വിലയിരുത്തല്‍ എന്നും കലക്‌ടർ മേഘശ്രീ പറഞ്ഞു.

Also Read: ആംബുലന്‍സ് ലഭിച്ചില്ല, വയനാട്ടില്‍ വയോധികയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.