തൃശൂര്‍ : മലേശമംഗലം പ്രദേശത്ത് കടുത്ത ജലക്ഷാമം നേരിടുമ്പോഴും കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥ. കുടി വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വിഷുദിനത്തിൽ ചർക്കക്ലാസ് പരിസരത്ത് പാതയോരത്ത് പാഴായി പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിൻ്റെ പ്രതിഷേധം. തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗലം പ്രദേശത്ത് മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കാറില്ല എന്നാണ് പരാതി.
പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത് എന്ന് നാട്ടുകാര്‍ പറയുന്നു. മലേശമംഗലം കൂട്ടാലപടി കൃഷ്‌ണകുമാറാണ് വിഷു ദിനത്തിൽ അധികൃതരുടെ കണ്ണ് തുറക്കാനായി വേറിട്ട പ്രതിഷേധം നടത്തിയത്. വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കുമുള്ള പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതാണ് പ്രധാന കാരണം.
മാസങ്ങളായി ഇതാണ് ഇവിടുത്തെ അവസ്ഥ, നിരവധി തവണ ചേലക്കര വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എഞ്ചിനീയർ ഓഫിസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും
പ്രദേശവാസികളായ പരുത്തിപ്ര ജാഫർ, കാരുവത്തൊടി ഉമ്മർ എന്നിവർ പറഞ്ഞു.
ALSO READ: കുടിവെള്ള പദ്ധതികള്‍ പലതുണ്ട്, കുടിവെള്ളം മാത്രമില്ല: പ്രതിസന്ധിയിലായി നെടുങ്കണ്ടത്തെ ജനങ്ങൾ