ETV Bharat / state

വിഷു ബംപർ: നറുക്കെടുപ്പിന് 7 നാൾ മാത്രം, ഇതുവരെ വിറ്റുപോയത് 33,27,850 ടിക്കറ്റുകൾ - Vishu Bumper draw - VISHU BUMPER DRAW

വിഷു ബംപർ നറുക്കെടുപ്പ് മെയ് 29ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക്.

വിഷു ബമ്പർ നറുക്കെടുപ്പ്  VISHU BUMPER RESULT  VISHU BUMPER TICKET PRICE  VISHU BUMPER WINNER
Vishu Bumper draw (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 22, 2024, 9:56 AM IST

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിഷു ബംപർ ഭാഗ്യശാലിയെ അറിയാൻ ഇനി വെറും ഏഴ് നാളുകളുടെ കാത്തിരിപ്പ് മാത്രം. മെയ് 29ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില.

ഇത്തവണ ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ ഇറക്കിയിട്ടുള്ളത്. മെയ് 21 വൈകിട്ട് 4 മണിവരെയുള്ള കണക്ക് അനുസരിച്ച് 33,27,850 ടിക്കറ്റുകൾ വിറ്റുപോയി.

വിഷു ബംപർ സമ്മാനഘടന ഇങ്ങനെ : 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പരമ്പരകൾക്ക്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പരമ്പരകൾക്ക്. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 6 പരമ്പരകൾക്ക്.

അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബംപർ ടിക്കറ്റ് വില്‍പന. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. മെയ് 29 ന് മൺസൂൺ ബംപറിന്‍റെ പ്രകാശനവും നടക്കും. 250 രൂപയാണ് ഈ ടിക്കറ്റിന്‍റെ വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.