ETV Bharat / state

കണ്ണീർവാതകം, ലാത്തിച്ചാർജ്: യൂത്ത് കോൺഗ്രസിന്‍റെ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം, ജില്ലാ പ്രസിഡന്‍റിന് പരിക്ക് - YOUTH CONGRESS PROTEST

പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.

PROTEST AGAINST COLLECTORATE  REHABILITATION WAYANAD  വയനാട് പുനരധിവാസം  യൂത്ത് കോൺഗ്രസ് മാര്‍ച്ച്
Youth Congress Protest (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 4:17 PM IST

വയനാട് : യൂത്ത് കോൺഗ്രസിൻ്റെ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. അഞ്ച് തവണ ലാത്തിച്ചാർച്ച് നടത്തിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അമൽ ജോയിക്കുൾപ്പെടെ പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.

പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. കലക്‌ടറേറ്റിൻ്റെ രണ്ടാം ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ വീണ്ടും സംഘർഷം രൂക്ഷമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിനെയും പൊലീസ് വളഞ്ഞിട്ടു മർദിച്ചു.

Youth Congress Protest (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് ദേശീയപാതയിൽ പ്രവർത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. പതിനഞ്ചിലധികം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ദേശീയപാതയിൽ പ്രവർത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്.

എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നിരവധി പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറാകാതെ സ്ഥലത്ത് തുടരുന്നുണ്ട്.

Read More: പകല്‍ മുഴുവന്‍ ആടുകള്‍ക്കൊപ്പം, രാത്രി ചങ്ങലയ്‌ക്ക് പൂട്ടിയിടും; ഇതാ മറ്റൊരു ആടുജീവിതം, അതും ഇന്ത്യയില്‍!!!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.