ETV Bharat / state

സാമൂഹ്യ സുരക്ഷ പെന്‍ഷൻ തിരിമറി: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ് - SOCIAL SECURITY PENSION SCAM

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്

Finance department kerala  KN Balagopal  സാമൂഹ്യ സുരക്ഷ പെന്‍ഷൻ തിരിമറി  വിജിലന്‍സ് അന്വേഷണം
KN Balagopal (ETV Bharat)
author img

By

Published : Nov 29, 2024, 12:52 PM IST

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ തിരിമറി നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം.

അന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് വിജിലൻസിന് നിര്‍ദേശം നല്‍കി. കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോട്ടക്കല്‍ നഗരസഭയില്‍ ക്രമക്കേട് വ്യാപകമെന്നും ധനവകുപ്പിൻ്റെ കണ്ടെത്തലിലുണ്ട്. ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലായിരുന്നു വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.

മരണപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നതായും ധനവകുപ്പ് അറിയിച്ചു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയിലുള്ളതായി കണ്ടെത്തി. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.

ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നുമാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിക്കുകയായിരുന്നു.

അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കിയതും ഇത് ദുരുപയോഗം ചെയ്‌തതും. ഫൈനാനൻസ് ഡിപ്പാര്‍ട്ട്മെൻ്റ് ഇൻ്റഗ്രേറ്റഡ് ഡാറ്റ ഫ്രം സര്‍വിസ് ആൻഡ് പേ റോള്‍ അഡ്‌മിനിസ്‌ട്രേറ്റീവ് റിപ്പോസിറ്ററി കേരള(SPARK) സേവന സോഫ്‌റ്റ്‌വെയര്‍ വഴി എല്ലാ മാസവും പെൻഷൻ ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാകുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ആധാര്‍കാര്‍ഡുമായി ഒത്തുനോക്കിയാണ് പെൻഷൻ വിതരണം ചെയ്യുക. സ്‌പാര്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ നിന്ന് പ്രസ്‌തുത ഡിപ്പാര്‍മെൻ്റിലെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതാണ്.

മസ്റ്ററിങ് വിവങ്ങളും ഇതുവഴി ലഭ്യമാകും എന്നതിനാല്‍ തിരിമറി നടത്താൻ എറെ പ്രയാസപ്പെടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ കാലമായി പെൻഷൻ തുക കൈപ്പറ്റാത്തവരുടെ പഴയ വിരലടയാളവും മറ്റു വിവരങ്ങളും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ അവകാശികളില്ലാത്ത തുക തട്ടിയെടുക്കാൻ സാധിക്കും. ഒരു വര്‍ഷത്തല്‍ കൂടുതല്‍ തുക കൈപ്പറ്റാത്തവരുടെ ലിസ്റ്റും വിരലടയാളവും മറ്റു വിവരങ്ങളും ഉപയോഗിച്ച് യാതൊരു സംശയത്തിനും ഇടവരുത്താതെയാണ് തിരിമറി നടത്തിയത്.

Read More: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവത്തില്‍ വകുപ്പ് തിരിച്ച് അന്വേഷണം; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.