ETV Bharat / state

പച്ചക്കറി വാങ്ങുന്നതിനിടയിൽ തർക്കം; വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേര്‍ കസ്റ്റഡിയില്‍ - VEGETABLE TRADER KILLED IN RANNI - VEGETABLE TRADER KILLED IN RANNI

തമിഴ്‌നാട് സ്വദേശിയായ പച്ചക്കറി വ്യാപാരിയെ റാന്നിയിലെ കടയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി. പച്ചക്കറി വാങ്ങാനെത്തിയ ആളുമായുണ്ടായ തർക്കത്തിലാണ് വ്യാപാരിയായ അനിലിനും ഭാര്യയ്‌ക്കും വെട്ടേറ്റത്.

PATHANAMTHITTA MURDER  VEGETABLE TRADER MURDER CASE  പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു  റാന്നിയിൽ വ്യാപാരിയെ വെട്ടി കൊന്നു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 6:51 AM IST

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വാങ്ങുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിൽ അനിലിന്‍റെ ഭാര്യ മഹാലക്ഷ്‌മിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിലൊരാൾ പച്ചക്കറി വാങ്ങുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ഇതിൽ ഒരാൾ ഇതിന് മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശിയായ അനില്‍ റാന്നിയില്‍ താമസിച്ച്‌ പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Also Read : സ്വർണത്തിന്‍റെ പേരിൽ തർക്കം ; അതിരപ്പിള്ളിയിൽ അമ്മയെ മകൾ വെട്ടിപ്പരിക്കേൽപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.