തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്‌ത്രക്രിയ പിഴവ് സംഭവിച്ചതിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരി ആയിഷ റുവയുടെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്‌ത്രക്രിയക്ക് പകരം നാവിൽ ശാസ്‌ത്രക്രിയ നടത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിക്ക് കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. തിരിച്ച് വന്നത് വായിൽ നിറയെ പഞ്ഞി തിരുകി കൊണ്ട്.
ശസ്‌ത്രക്രിയയില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ കുട്ടിയുടെ നാവില്‍ തടസമുണ്ടായിരുന്നെന്നും അത് നീക്കം ചെയ്‌തതാണെന്നും ഡോക്‌ടർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് വയോധിക മരിച്ച സംഭവം; മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം