തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിലേക്ക് മെഡിക്കല്‍ സപ്ലൈ ലഭ്യമാകുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി ആരോഗ്യ മന്ത്രി വീണ ജോർജ്. കോട്ടയം മെഡിക്കൽ കോളജ് മികവിന്‍റെ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ. ചികിത്സ പിഴവ് ഉണ്ടാകാൻ പാടില്ലെന്നും എന്നാൽ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ പിഴവ് എന്ന തരത്തിൽ പ്രചരണം നടക്കുന്നുവെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ രോഗികൾക്ക് വീട്ടിലെത്താൻ പോക്കറ്റിൽ നിന്നും പൈസയെടുത്ത് നൽകുന്ന ഡോക്‌ടർമാരുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സ്റ്റാഫ് പാറ്റേൺ ഘട്ടം ഘട്ടമായി പരിഷ്‌കരിക്കുമെന്നും എച്ച്‌ഡിസി, എച്ച്‌ഡിഎസ്, പിഎസ്‌സി, യുപിഎസ്‌സി എന്നിവയിലൂടെയാണ് ഡോക്‌ടർമാരെ തെരഞ്ഞെടുക്കുകയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
90233 ഡോക്‌ടർമാരാണ് സർക്കാർ മേഖലയിൽ സേവനമനുഷ്‌ടിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഡോക്‌ടർ നേഴ്‌സ് അനുപാതം സംസ്ഥാനത്താണ്. കൂടുതൽ തസ്‌തികകകൾ സൃഷ്‌ടിക്കേണ്ട സാഹചര്യമുണ്ട്, ഇതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ഒരു ചികിത്സ പിഴവ് പോലും ഉണ്ടാകാൻ പാടില്ലെന്നും കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വീണ ജോർജ് പറഞ്ഞു.
ALSO READ: ഐസിയു പീഡനക്കേസ്: മൊഴിയെടുത്ത ഡോക്‌ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്