ETV Bharat / state

'സർക്കാരിന്‍റെ ധാർഷ്‌ട്യത്തിനുള്ള മറുപടി ജനങ്ങൾ നൽകും': വിഡി സതീശൻ - VD SATHEESAN SUPPORTS PB ANITHA

സിസ്‌റ്റർ അനിതയ്‌ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് വി ഡി സതീശൻ. പരസ്യമായ നിയമലംഘനമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

SENIOR NURSE PB ANITHA PROTEST  SENIOR NURSING OFFICER PB ANITHA  ICU SEXUAL ASSAULT CASE  KOZHIKODE MEDICAL COLLEGE
VD Satheesan
author img

By ETV Bharat Kerala Team

Published : Apr 6, 2024, 4:37 PM IST

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട്

കോഴിക്കോട്: കുറ്റം ചെയ്യുന്നവർ സ്വന്തം പാർട്ടിക്കാരോ അനുഭാവികളോ ആണെങ്കിൽ അവരെ ഏതു വിധേനയും സംരക്ഷിക്കുന്ന നിലപാടാണ് കേരളം ഭരിക്കുന്ന സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ആറു ദിവസമായി കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുൻപിൽ സമരം നടത്തുന്ന സിസ്‌റ്റർ അനിതയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിജീവിതയ്‌ക്ക് ഒപ്പം നിൽക്കുന്നതിന് പകരം സഹായിക്കാൻ എത്തിയവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് സർക്കാറും ആരോഗ്യ വകുപ്പും സ്വീകരിച്ചത്. ഇത് കുറ്റം ചെയ്‌തവരെക്കാൾ വലിയ കുറ്റമാണെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വം വഹിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി ഒരു സ്‌ത്രീയായിട്ട് പോലും അതിജീവിതയ്‌ക്കൊപ്പം നിൽക്കേണ്ട അവർ പ്രതികൾക്കൊപ്പം നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.

ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കില്ല എന്ന് ഒരു മന്ത്രി പറഞ്ഞാൽ അത് സത്യപ്രതിജ്ഞ ലംഘനം ആണെന്നും വി ഡി സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് കയ്യിൽ കിട്ടിയിട്ടും അത് നടപ്പിലാക്കില്ലെന്ന് പറയുന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ധാർഷ്‌ട്യത്തിന് എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തങ്ങൾക്ക് വേണ്ടപ്പെട്ടവരെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന ധിക്കാരമാണ് സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും ഉള്ളത്. അതിനുള്ള ചുട്ട മറുപടി കേരളം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

ALSO READ: സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നൽകുമെന്ന് ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.