തൃശൂർ : ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പിവി അൻവറിന്‍റെ ആവശ്യം തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. പിവി അൻവർ തങ്ങളെ ബന്ധപ്പെട്ടിരുന്നു, ചേലക്കരയിലെ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് അവരെ സപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ പിവി അൻവറിനോട് ഇത്തരം തമാശകൾ പറയരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.
'ഞങ്ങൾ റിക്വസ്റ്റ് ചെയ്‌താൽ അവർ അവരുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് പറഞ്ഞു. അവർ പിൻവിലിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്‌നമില്ല, അവർക്ക് വേണമെങ്കിൽ അവരുടെ സ്ഥാനാർഥിയെ പിൻവലിക്കട്ടെ, ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല. മുന്നണി ആർക്കതിരെയും വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. രമ്യ ഹരിദാസിനെ മാറ്റാൻ പറ്റില്ലെ'ന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ തെരഞ്ഞെടുപ്പ് വർഗീയ ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണ് ആ പോരാട്ടത്തിന് യോജിക്കാവുന്നവർ യോജിച്ച് മത്സരിക്കുന്നത് ഗുണകരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ഐക്യജനാധിപത്യ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പിവി അൻവറിന്‍റെ രാഷ്‌ട്രീയ കാഴ്‌ചപ്പാട് വിനിയോഗിക്കണമെന്ന് താൻ വൃക്തിപരമായി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'അൻവർ തുടങ്ങിയിട്ടേ ഉള്ളൂ, ഈ മണ്ഡലത്തിൽ ഞങ്ങൾ ഒരുപാട് കാലങ്ങളായി പ്രവർത്തിക്കുന്നു. ഇവിടെ അൻവറാണ് ഞങ്ങൾക്കൊപ്പം സഹകരിക്കേണ്ടത്, അൻവറിന് മുന്നിൽ യുഡിഎഫിന്‍റെ വാതിൽ അടഞ്ഞുകിടക്കില്ല, ജനാധിപത്യ ശക്തിയോടൊപ്പം നിൽക്കുകയാണെങ്കിൽ അൻവറിന് ഭാവി രാഷ്‌ട്രീയം ഭദ്രമാക്കാം എന്നും അദ്ദേഹം പറഞ്ഞു.
Also Read : ചേലക്കരിയില്‍ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പിവി അൻവർ