സ്വന്തമായി ഒരു വീട്. നാട്ടുമ്പുറത്താകുമ്പോള്‍ വീടിനോടു ചേര്‍ന്നു തന്നെ സമൃദ്ധമായി തെളിനീര്‍ ലഭിക്കുന്ന ഒരു കിണര്‍ എന്നത് വീടുവയ്ക്കുന്ന ഏതൊരാളുടെയും മോഹമാണ്. പക്ഷേ അങ്ങിനെ എല്ലായിടത്തും വീടിനോട് ചേര്‍ന്ന് കിണര്‍ കുഴിക്കുന്നതിന് വാസ്‌തുപരമായി ചില തടസ്സങ്ങളുണ്ട്.കിണറിന്‍റെ യഥാര്‍ത്ഥ സ്ഥാനം എവിടെയൊക്കെ ആകാമെന്ന് പഴമക്കാര്‍ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.
കിണര്‍ കുഴിക്കും മുന്‍പ് ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍
സൗകര്യം നോക്കി കിണര്‍ കുഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. വാസ്‌തു വിദ്യ ഏറെ പ്രചാരത്തിലുള്ള ഇക്കാലത്ത് കിണറിന്‍റെ സ്ഥാനം സംബന്ധിച്ച് വാസ്‌തുപരമായി വ്യക്തമായി സ്ഥാന നിര്‍ണയം നടത്തി വേണം കിണര്‍ കുഴിക്കാനെന്ന് വാസ്‌തു വിദഗ്‌ധന്‍ ഡോ. ഡെന്നീസ് ജോയി പറയുന്നു.
![POSITIONS TO DIG WELL IN HOMES VASTU CONSULTANT DENNIS JOY BEST VASTU POSITIONS WELL DIGGING VASTU SHASTHRA FOR WELL DIGGING](https://etvbharatimages.akamaized.net/etvbharat/prod-images/12-12-2024/23093637_well.jpg)
ഈ ദിക്കുകളില്‍ ആകാം
വീട്ടില്‍ കിണര്‍ കുഴിക്കുമ്പോള്‍ മൂന്നു ദിക്കില്‍ കിണര്‍ കുഴിക്കുന്നത് ഐശ്വര്യദായകമാണ്. വീടിന്‍റെ കിഴക്കു വടക്കു മൂല, കിഴക്കു ഭാഗം, വടക്കുഭാഗം ഈ ദിക്കുകളാണ് ഏറ്റവും ഉത്തമം. ഈ ദിക്കുകളില്‍ കിണര്‍ കുഴിക്കുന്നതിലൂടെ സാമ്പത്തികാഭിവൃദ്ധി, തൊഴില്‍ അഭിവൃദ്ധി എന്നിവ ലഭിക്കുകയും വാസ്‌തു സംബന്ധമായുണ്ടാകാനിടയുള്ള ദോഷഫലങ്ങള്‍ വളരെയേറെ ഇല്ലാതാകുകയും ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിഴക്കു ഭാഗത്തു കിണര്‍ കുഴിക്കുമ്പോള്‍ വീടിന്‍റെ ബ്രഹ്മസൂത്രം അതില്‍ തട്ടാന്‍ പാടില്ല. കിഴക്കു വടക്കു ഭാഗത്തു കിണര്‍ കുഴിക്കുമ്പോള്‍ ഈശാന്‍ രേഖ മുറിയാന്‍ പാടില്ല. വടക്കു ഭാഗത്തു കിണര്‍ കുഴിക്കുമ്പോള്‍ യമസൂത്രം അതില്‍ തട്ടാന്‍ പാടില്ല. കിഴക്കു വടക്കു ഭാഗത്തു കിണര്‍ കുഴിക്കുമ്പോള്‍ ആ മൂലയോടു ചേര്‍ത്തു കിണര്‍ കുഴിച്ചു വരുന്നതായി കണ്ടു വരുന്നുണ്ട്. പക്ഷേ അങ്ങനെ വരുമ്പോള്‍ ഈശാന്‍ രേഖ അതില്‍ തട്ടാന്‍ സാധ്യതയുണ്ട്. അങ്ങനെ തട്ടിയാല്‍ ഗുണത്തേക്കാളേറെ ദോഷഫലങ്ങളായിരിക്കും ഉണ്ടാകുക.
![POSITIONS TO DIG WELL IN HOMES VASTU CONSULTANT DENNIS JOY BEST VASTU POSITIONS WELL DIGGING VASTU SHASTHRA FOR WELL DIGGING](https://etvbharatimages.akamaized.net/etvbharat/prod-images/12-12-2024/23093637_well2.jpg)
ഇവിടെ കിണര്‍ കുഴിച്ചാല്‍ ദോഷം
വാസ്‌തുവിധി പ്രകാരം തെക്കു പടിഞ്ഞാറു മൂലയില്‍ ഒരു കാരണവശാലും കിണര്‍ കുഴിക്കാന്‍ പാടില്ല. തെക്കു ഭാഗത്തും തെക്കു പടിഞ്ഞാറു മൂലയിലോ തെക്കു ഭാഗത്തോ തെക്കു കിഴക്കു ഭാഗത്തോ വടക്കു പടിഞ്ഞാറു ഭാഗത്തോ കിണര്‍ കുഴിക്കാന്‍ പാടില്ല. വടക്കു പടിഞ്ഞാറു ഭാഗത്തു കിണര്‍ വന്നാല്‍ എത്ര ധനവാനും അതിന്‍റെ ഗുണം ലഭിക്കില്ല. കട ബാധ്യതയിലേക്കു പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പടിഞ്ഞാറു ഭാഗത്തു കിണര്‍ വന്നാലും സാമ്പത്തിക ബുദ്ധിമുട്ടിനു സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറു ഭാഗത്തു കിണര്‍ വരുന്നത് ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യതയുണ്ടാകാം. തെക്കുഭാഗം അഗ്നികോണ്‍ ആണ്. അവിടെയും കിണര്‍ വരുന്നത് കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങളൊക്കെ വിട്ടുമാറാതെ നില്‍ക്കുന്നതിനു കാരണമാകും. തെക്കു കിഴക്കു കിണര്‍ വരുന്നത് സാമ്പത്തിക ബുദ്ധിമുട്ട് വിട്ടുമാറാതെ നില്‍ക്കുന്നതിനും കാരണമാകും.
ചെറിയ പ്ലോട്ടുകളില്‍ ഇതിനു പരിഹാരമുണ്ട്
ഏറ്റവും അനുയോജ്യമായ കിഴക്കുഭാഗം, വടക്കുഭാഗം, കിഴക്കു വടക്കു മൂല എന്നിവിടങ്ങളില്‍ വെള്ളമില്ലെന്നു കരുതുക. അപ്പോള്‍ എവിടെ കിണര്‍ കുഴിക്കും എന്ന ചോദ്യം പ്രസക്തമാണ്. അതിന് ഉത്തരമുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ സമ്മള്‍ എവിടെയാണോ കിണര്‍ കുഴിച്ചാല്‍ വെള്ളം ലഭിക്കുന്നത് ആ ഭാഗത്ത് ഒന്നരയടി താഴ്‌ചയില്‍ മണ്ണു നീക്കി ഒരു കോമ്പൗണ്ട് വാള്‍ നിര്‍മിച്ച് കിണറിനെ വീട്ടില്‍ നിന്ന് പുറത്തേക്കു മാറ്റുകയാണ് വേണ്ടത്.
ഇതിലൂടെ വാസ്‌തു സംബന്ധമായ ദോഷം ബാധിക്കാതെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരത്തില്‍ കിണര്‍ കുഴിച്ചിട്ടുള്ള ആളുകള്‍ക്കും അവിടെ ഒരു ബേസിക് ഫൗണ്ടേഷന്‍ ഒന്നര അടി താഴ്‌ചയിലെടുത്ത് വാസ്‌തു ദോഷം മാറ്റിയെടുക്കാം.
Also Read:വീട്ടിലെ കറിവേപ്പ് ഇനി തഴച്ച് വളരും; ഇതൊന്ന് പരീക്ഷിക്കൂ...