തൃശൂര്‍: സംസ്ഥാനത്ത് വേനല്‍ച്ചൂട് അധികരിച്ച സാഹചര്യത്തില്‍ മഴ ലഭിക്കാനായി പ്രത്യേക പൂജ സംഘടിപ്പിച്ച് പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലെ ഭക്തജന കൂട്ടായ്‌മ. ഇന്ന് (മെയ് 7) പുലര്‍ച്ചെ 4 മണിയോടെയാണ് വരുണ ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുള്ള വരുണ ജപം ആരംഭിച്ചത്. തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജയ്‌ക്ക് തുടക്കം കുറിച്ചത്.
ദേവന് ആയിരം കുടം ജല ധാരയും വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേനല്‍ കടുത്തപ്പോള്‍ ക്ഷേത്രത്തില്‍ സമാന രീതിയിലുള്ള പൂജകള്‍ നടത്തിയിരുന്നു. അന്ന് ഏറെ നാളുകള്‍ നീണ്ട പൂജ മഴ ലഭിച്ചതിന് ശേഷമാണ് അവസാനിപ്പിച്ചത്.