ETV Bharat / state

നാലാം ക്ലാസിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഏഴാം ക്ലാസിലേക്കില്ല; അറിയാം ലോക സാക്ഷരത ദിനത്തിൽ വള്ളിയുടെ അതിജീവനകഥ - September 8 World Literacy Day - SEPTEMBER 8 WORLD LITERACY DAY

ഇന്ന് ലോക സാക്ഷരത ദിനം. മധുരയിൽ നിന്ന് കേരളത്തിലെത്തിയ വള്ളിക്ക് മലയാളം വായിക്കാനും എഴുതാനും പഠിക്കണം. ഭർത്താവിനൊപ്പം നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയ വള്ളിയുടെ കഥ അറിയാം...

ലോക സാക്ഷരത ദിനം  EQUIVALENCY PROGRAM KERALA  സാക്ഷരത മിഷന്‍  സാക്ഷരത ദിനം 2024
Valli From Tamil Nadu Learning Malayalam (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 8, 2024, 11:03 AM IST

കേരളത്തിലെത്തി സാക്ഷരത നേടി മധുര സ്വദേശിനി (ETV Bharat)

തിരുവനന്തപുരം : ഇന്ന് ലോക സാക്ഷരത ദിനം. ഇന്ത്യയിൽ സാക്ഷരതയുടെ കാര്യത്തിൽ നമ്മുടെ കേരളം എന്നും മുൻപിൽ തന്നെയാണ്. എന്നാൽ പല സാഹചര്യം കൊണ്ടും ചിലർക്കൊക്കെ വിദ്യഭ്യാസം മുടങ്ങിയിട്ടുണ്ടാകും. വിദ്യാഭ്യാസം മുടങ്ങി പോയവരിൽ നിരവധി പേരാണ് സാക്ഷരത മിഷന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നത്. നടൻ ഇന്ദ്രൻസ് ഉൾപ്പെടെ പലരും ജീവിതത്തിന്‍റെ സായാഹ്നത്തിലും വിദ്യാർഥികളായി എത്തുന്നു.

എന്നാൽ അപ്രതീക്ഷിത തിരിച്ചടികളുടെ പരമ്പരയാണ് തിരുവനന്തപുരം, വെള്ളായണി, പൂങ്കുളം സ്വദേശിനിയായ വള്ളിയുടെ ജീവിതം. ജന്മനാ ബാധിച്ച വൈകല്യം, 13-ാം വയസിൽ വിവാഹം, കേരളത്തിലേക്ക് കുടിയേറ്റം, സഹപാഠി കൂടിയായ പങ്കാളിയുടെ മരണം എന്നിങ്ങനെ പ്രതിസന്ധികൾ നിരവധി തവണ വള്ളിയുടെ ജീവിത വഴിയിൽ മതിൽ തീർത്തു. കുടിയേറിയ മണ്ണിൽ ഒറ്റയ്ക്കാണെങ്കിലും പ്രതിസന്ധികൾ നിറഞ്ഞ ബാല്യകാലത്ത് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുകയാണ് മധുരയിൽ നിന്നും ഉപജീവനം തേടി കേരളത്തിലേക്ക് കുടിയേറിയ ഈ അമ്പതുകാരി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭർത്താവ് ഭുവനേന്ദ്രനൊപ്പമാണ് നാലാം ക്ലാസ് തുല്യത പരീക്ഷയെഴുതാൻ നാല് വർഷങ്ങൾക്ക് മുൻപ് വള്ളി സാക്ഷരത മിഷന്‍റെ പദ്ധതി പ്രകാരം പഠിക്കാൻ ചേരുന്നത്. പഠനവും ജോലിയും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തിൽ രണ്ടര വർഷം മുൻപ് ഭർത്താവ് മരണപ്പെട്ടു. തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ തോന്നിയില്ല.

കൗമാരത്തിലെത്തിയതാണ് കേരളത്തിൽ. മലയാളം പഠിക്കണം. പത്താം ക്ലാസ് പാസാകണം. തമിഴ് ശൈലിയിലെ മലയാളത്തിൽ വള്ളി പറയുന്നു. ലൈഫ് മിഷനിൽ ലഭിച്ച വീട്ടിലിരുന്ന് ദിവസേന ഓൺലൈൻ ക്ലാസിൽ വള്ളി പങ്കെടുക്കും. തൊഴിലുറപ്പ് കഴിഞ്ഞെത്തിയാൽ പിന്നെ ഈ മാസം നടക്കുന്ന ഏഴാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ്.

Also Read: ഉടച്ചുവാര്‍ക്കപ്പെടുന്ന ക്ലാസ് റൂം രീതികള്‍: വിദ്യാഭ്യാസത്തെ വിപ്ലവമാക്കുന്ന ചില അധ്യാപന രീതികള്‍ പരിചയപ്പെടാം - revolutionary Teaching methods

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.