ETV Bharat / state

വടകരയിലെ 'കാഫിർ' സ്‌ക്രീന്‍ ഷോട്ട് കേസ്; പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് - VADAKARA KAFIR CONTROVERSY

author img

By ETV Bharat Kerala Team

Published : Jun 14, 2024, 3:21 PM IST

സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ലെന്ന് വടകര പൊലീസ് കണ്ടെത്തിയിരുന്നു.

കാഫിർ പ്രയോഗം  വടകരയിലെ വ്യാജ സ്ക്രീൻ ഷോട്ട് കേസ്  FAKE SCREEN SHOT CASE  KAFIR CONTROVERSY IN VADAKARA
Kerala high court (ETV Bharat)

വടകര: വടകരയിലെ 'കാഫിർ' പ്രയോഗമടങ്ങിയ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് വടകര പൊലീസ് ഹൈക്കോടതിയിൽ.
വടകര എസ്എച്ച്ഒ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. പികെ ഖാസിമിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു. സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ല എന്നും കണ്ടെത്തിയിരുന്നു.

കേസിൽ ഫേസ്ബുക് നോഡൽ ഓഫീസറെ പ്രതിയാക്കിക്കൊണ്ട് പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട് . പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ ഫേസ്ബുക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക്ക് പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ALSO READ: സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നി‍ർദേശം

ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
സൈബർ ടീമിൻ്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നു എന്നും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി പികെ ഖാസിം നൽകിയ ഹർജിയിലാണ് എസ്എച്ച്ഒയുടെ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ മറുപടി അറിയിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ട ഹൈക്കോടതി, ഹർജി ഈ മാസം 28ലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.