ETV Bharat / state

3 വർഷത്തിനിടെ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിയമനം നൽകിയത്‌ 30273 പേർക്ക്; വി ശിവൻകുട്ടി - സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമനം

സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ 3 വർഷത്തിനിടെ വിവിധ വിഭാഗങ്ങളിലായി 30273 പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് വി ശിവൻകുട്ടി.

Appointment in Govt Aided Schools  Education Minister V Sivankutty  Teachers Appointment  സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമനം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Appointment in Govt Aided Schools
author img

By ETV Bharat Kerala Team

Published : Mar 6, 2024, 6:12 PM IST

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമനം, വി ശിവൻകുട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ 3 വർഷത്തിനിടെ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ എല്‍പിഎസ്‌ടി, യുപിഎസ്‌ടി, എച്ച്എസ്‌ടി, എച്ച്എസ്എസ്‌ടി (ജൂനിയര്‍), എച്ച്എസ്എസ്‌ടി (സീനിയര്‍) വിഭാഗങ്ങളിലായി 30273 പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

നിയമനം നല്‍കാന്‍ സാധിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം

സര്‍ക്കാര്‍ മേഖല

  • എല്‍പിഎസ്‌ടി - 5,919
  • യുപിഎസ്‌ടി - 3,681
  • എച്ച്‌എസ്‌ടി - 3,916
  • എച്ച്എസ്എസ്‌ടി (ജൂനിയര്‍) - 1133
  • എച്ച്എസ്എസ്‌ടി (സീനിയര്‍) - 110

ആകെ14,759

എയ്‌ഡഡ് മേഖല

  • എല്‍പിഎസ്‌ടി - 5,367
  • യുപിഎസ്‌ടി - 4,970
  • എച്ച്എസ്‌ടി - 3,839
  • എച്ച്എസ്എസ്‌ടി (ജൂനിയര്‍)- 518
  • എച്ച്എസ്എസ്‌ടി (സീനിയര്‍)- 820

ആകെ 15,514

ഭിന്നശേഷി സംവരണത്തിലൂടെ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 1032 പേരെ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു.

അതേസമയം പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ പരീക്ഷാ ഹാളില്‍ കൊണ്ടു പോകുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴയില്‍ പരീക്ഷാ ഹാളില്‍ നിന്ന് അദ്ധ്യാപകരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. മൊബൈല്‍ ഫോണ്‍ കൊണ്ടുപോയ അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.