ETV Bharat / state

'സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതി': വി.ശിവന്‍കുട്ടി - V SIVANKUTTY ON PLUS ONE SEAT ISSUE - V SIVANKUTTY ON PLUS ONE SEAT ISSUE

പ്ലസ്‌ വണ്‍ സീറ്റ് സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ച വിജയമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തെക്കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. അധിക ബാച്ച് അനുവദിക്കുന്നതിനെക്കുറിച്ച് സമിതി പരിശോധിക്കുമെന്നും മന്ത്രി.

PLUS ONE SEAT ISSUE  COMMITTEE APPOINTED FOR SEAT ISSUE  പ്ലസ് വൺ സീറ്റ് പ്രതിസന്ധി  വി ശിവൻകുട്ടി
Education Minister (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 5:39 PM IST

വി ശിവൻകുട്ടി മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി ജോയിൻ ഡയറക്‌ടറും മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറും അംഗങ്ങളായ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. ജൂലൈ 5നകം സമിതി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യാൻ വിദ്യാർഥി സംഘടനകളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.

എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. താലൂക്ക് തലത്തിൽ അഡ്‌മിഷൻ നടത്താനുള്ള നിർദേശം സർക്കാർ പരിഗണിച്ചു വരികയാണ്. മലപ്പുറം മേഖലയിൽ പുതിയ ബാച്ചുകൾ അനുവദിക്കാൻ തത്വത്തിൽ അംഗീകരിച്ചു.

ജൂലൈ 31നകം അഡ്‌മിഷൻ പൂർത്തിയാക്കുന്ന തരത്തിലാണ് നിലവിൽ ക്രമീകരിച്ചിട്ടുള്ളത്. വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ച വിജയമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മലപ്പുറത്ത് 82,466 അപേക്ഷകരാണുള്ളത്. ഇതിൽ 7,606 പേർ ജില്ലയ്ക്ക് പുറത്തുള്ളവരും 74,860 പേർ ജില്ലയ്ക്കകത്തുള്ളവരുമാണ്.

ഏത് കുട്ടിക്കും ഏത് ജില്ലയിലും അപേക്ഷിക്കാനാകും. 4,352 പേർക്ക് മറ്റ് ജില്ലകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.