കോട്ടയം: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയതിൽ കേന്ദ്ര പ്രതിരോധമന്ത്രാലയം പണമാവശ്യപ്പെട്ടതിൽ പ്രതികരണവുമായി മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്‍റെ രാഷ്ട്രീയ വേലയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വ്യോമസേനയുടെ പണം അടയ്‌ക്കേണ്ടി വരില്ലെന്നും സഹായങ്ങൾ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ ഔദ്യോഗിക രീതിയിൽ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് ഇതിന് യാതൊരു പ്രാധാന്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന സർക്കാരിന്‍റെ വീഴ്‌ച മറച്ചുവയ്‌ക്കാൻ സിപിഎം ഇത് വിവാദമാക്കാൻ ശ്രമിക്കുകയാണെന്ന് വി മുരളീധരൻ പറഞ്ഞു. അതിന് മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്‌ജസ്‌റ്റ് ചെയ്‌ത് കൊടുക്കപ്പെടും. അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കാൻ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്. വർഷങ്ങളായി വകുപ്പുകൾ തമ്മിൽ സേവനങ്ങൾക്ക് ബില്ല് കൊടുക്കാറുണ്ട്. 1990 മുതൽ വ്യോമയാന നിയമത്തിൽ പറയുന്നതാണ് ഇതെല്ലാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം 'മെക് സെവന്‍' വ്യായാമ കൂട്ടായ്‌മയില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സംശയാസ്‌പദമെന്നും വി മുരളീധരൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി, എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തണം. പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളെ തിരിച്ചറിഞ്ഞ് വേണം ആളുകൾ ഇത്തരം പരിപാടികളിൽ പോകാൻ. സിപിഎമ്മിന് ഇതിൻ ആശങ്ക ഉണ്ടാകുന്നെങ്കിൽ നല്ല കാര്യം. ബിജെപി ഈ കാര്യത്തിൽ വിശദമായ ചർച്ച നടത്തിയിട്ടില്ലയെന്നും വി മുരളീധരൻ പറഞ്ഞു.
Also Read: 'വയനാടിന് നീതി വേണം'; പാർലമെൻ്റിൽ കേരള എംപിമാരുടെ പ്രതിഷേധം