ETV Bharat / state

'ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദി ആണെന്ന് പറയാതിരുന്നത് ഭാഗ്യം'; കേന്ദ്ര സഹമന്ത്രി വി മുരളീധരൻ - കേന്ദ്രമന്ത്രി വി മുരളീധരൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് വി മുരളീധരൻ എം പി

V Muraleedharan MP  Chief Minister Pinarayi Vijayan  മാസപ്പടി വിവാദം  കേന്ദ്രമന്ത്രി വി മുരളീധരൻ  പിണറായി വിജയൻ
Central Minister V Muraleedharan criticized Chief Minister Pinarayi Vijayan
author img

By ETV Bharat Kerala Team

Published : Feb 14, 2024, 9:41 PM IST

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ, മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ കരിമണൽ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നുവെന്നും ഇത്രയും നഗ്നമായ കൊള്ള സംസ്ഥാനം എന്നെങ്കിലും കണ്ടിട്ടുണ്ടോയെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ 2019ൽ കേന്ദ്രസർക്കാർ നിയമം വന്നതിനുശേഷവും കഴിഞ്ഞ നാല് വർഷം കാത്തിരുന്നത് എന്തിന് വേണ്ടിയെന്നും മുരളീധരൻ ചോദിച്ചു. മാസപ്പടി വിവാദം വന്നപ്പോൾ കാര്യങ്ങളെല്ലാം പുറത്തുവന്നു. ഇനി റദ്ദാക്കാതിരിക്കാൻ പറ്റില്ലെന്ന സാഹചര്യം വന്നപ്പോഴാണ് റദ്ദാക്കിയതെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിയമസഭയെ എങ്ങനെ ഇത്ര അപഹാസ്യമാക്കാം എന്നതിന് വേറെ ഉദാഹരണം തേടിപ്പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വനത്തിനു പുറത്ത് പെറ്റുപെരുകുന്ന ഉപദ്രവ കാരികളായ വന്യ ജീവികളെ ഉന്‍മൂലനം ചെയ്യാന്‍ കേന്ദ്ര നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള നിയസഭ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിയമസഭ പല പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. ഇത്രയും അപഹാസ്യമായ മറ്റൊരു പ്രമേയം ഇല്ല.

ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദി ആണെന്ന് പറയാതിരുന്നത് ഭാഗ്യം. കേന്ദ്ര നിയമത്തിൽ എന്ത് ഭേദഗതിയാണ് വേണ്ടത് എന്ന് പറയാൻ ഇവർക്ക് കഴിയുമോ? കേന്ദ്രം വന്യ ജീവി സംരക്ഷണത്തിന് 31 കോടി അനുവദിച്ചു. പ്രമേയം പാസാക്കിയാൽ ആനയും കടുവയും പുറത്തിറങ്ങില്ല എന്ന് ഇവരോട് ആര് പറഞ്ഞു? കേന്ദ്ര സർക്കാർ നിർദേശിച്ച കര്യങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്. എല്ലാത്തിനും ഉത്തരവാദി കേന്ദ്രമാണ് എന്ന് പറഞ്ഞു ജനങ്ങളെ അപഹാസ്യരാക്കരുത്. പ്രമേയം തെറ്റ് ധരിപ്പിക്കലല്ല, പച്ച കള്ളം പറയുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

വിദേശ സർവകലാശാല വിഷയത്തിൽ ബാലഗോപാൽ ആദ്യം ബോധ്യപ്പെടുത്തേണ്ടത് കൂത്തുപറമ്പിലെ പുഷ്‌പനെയാണ്. അവരുടെ കുടുംബാംഗങ്ങളെ ആദ്യം ബോധ്യപെടുത്തട്ടെ. കമ്മ്യൂണിസം ലോകം മുഴുവൻ അവസാനിച്ചു. ഇനി ചുവന്ന കൊടി മാത്രമേ ഉണ്ടാകുകയുള്ളൂ. കമ്മ്യൂണിസം ഇല്ല എന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് തനിക്ക് അറിയാത്ത വിവരങ്ങൾ ആണോ നിങ്ങൾക്ക് കിട്ടുന്നതെന്നും അത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.