ETV Bharat / state

തൃശൂർ ഡിസിസി താത്കാലിക പ്രസിഡന്‍റായി ചുമതലയേറ്റ് വി കെ ശ്രീകണ്‌ഠൻ - Thrissur DCC president - THRISSUR DCC PRESIDENT

ഒരു തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ഒന്നും അവസാനിക്കുന്നില്ലെന്നും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും വികെ ശ്രീകണ്‌ഠൻ.

V K SREEKANDAN MP  തൃശൂർ ഡിസിസി പ്രസിഡണ്ട്  വി കെ ശ്രീകണ്‌ഠൻ എംപി  V K SREEKANDAN IN THRISSUR DCC
V K Sreekandan MP (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 3:51 PM IST

Updated : Jun 16, 2024, 4:41 PM IST

വി കെ ശ്രീകണ്‌ഠൻ എംപി മാധ്യമങ്ങളോട് (ETV Bharat)

തൃശൂർ: വികെ ശ്രീകണ്‌ഠൻ എംപി തൃശൂർ ഡിസിസിയുടെ താത്കാലിക പ്രസിഡന്‍റായി ചുമതലയേറ്റു. പാർട്ടി നൽകിയ ഉത്തരവാദിത്വം ആത്മാർഥമായി നിർവഹിക്കുമെന്നും തൃശൂരിലെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും വികെ ശ്രീകണ്‌ഠൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ ഡിസിസി ഓഫിസിൽ ഇനി പുകയുണ്ടാകില്ലെന്നും ഒരു പരാജയംകൊണ്ട് എഴുതി തള്ളാൻ കഴിയുന്ന സ്ഥലമല്ല തൃശൂർ എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ പരാജയത്തിന് ശേഷം ഭാരവാഹികളെ മാറ്റിയതല്ല, അവർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവച്ചതാണ്. ഒരു തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.

തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഒത്തൊരുമിച്ച് പ്രവർത്തിക്കും. ചേലക്കര - പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും വികെ ശ്രീകണ്‌ഠൻ കൂട്ടിച്ചേർത്തു.

ALSO READ: 'മുരളിയേട്ടാ മാപ്പ്'; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ്

Last Updated : Jun 16, 2024, 4:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.