ETV Bharat / state

'അശാസ്‌ത്രീയമായ മത്സ്യബന്ധനം നിരോധിക്കണം'; മത്സ്യത്തൊഴിലാളികളുടെ തീരദേശ ഹര്‍ത്താല്‍ പൂര്‍ണം - Coastal Strike In Kozhikode

കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികളുടെ ഹർത്താൽ പൂർണം. ബോട്ടുകള്‍ ഇറങ്ങാതെ നിശ്ചലമായി ഹാർബറുകൾ. അശാസ്ത്രീയ മത്സ്യബന്ധനം നിരോധിക്കണമെന്നാവശ്യം.

Fisherman Strike In Kozhikode  മത്സ്യത്തൊഴിലാളി സമരം  LATEST NEWS IN MALAYALAM  മത്സ്യബന്ധനത്തിന് നിരോധനം
COASTAL STRIKE IN KOZHIKODE (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 3:25 PM IST

കോഴിക്കോട്: മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന അശാസ്ത്രീയ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. പ്രതിഷേധത്തിന്‍റെ ഭാഗമായി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കലക്‌ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് മത്സ്യത്തൊഴിലാളിള്‍ ബോട്ടുകള്‍ ഇറക്കാതായതോടെ ഹാർബറുകൾ നിശ്ചലമായി.

മത്സ്യസമ്പത്തും പരിസ്ഥിതിയും നശിപ്പിക്കുന്ന നിരോധിത മത്സ്യബന്ധന രീതികളായ പെയര്‍ ട്രോളിങ്ങും (ഡബിള്‍നെറ്റ്), ഡ്രജ്ജര്‍ വലയും കരവലയും ലൈറ്റ് ഫിങ്ങും അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. കൂടാതെ മത്സ്യബന്ധന യാനങ്ങളുടെ വാര്‍ഷിക ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മാത്രമല്ല മണ്ണെണ്ണ ആവശ്യാനുസരണം വിതരണം ചെയ്യണമെന്നും തൊഴിലാളികള്‍ ജില്ലാ കലക്‌ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇതര സംസ്ഥാന ബോട്ടുകൾ ഉള്‍പ്പെടെയുള്ള വലിയ ബോട്ടുകള്‍ പെയര്‍ ട്രോളിങ് ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതുമൂലം മത്സ്യ സമ്പത്തും കടലിന്‍റെ സന്തുലനാവസ്ഥയും നശിക്കുന്നുവെന്നും ചെറുമത്സ്യങ്ങളടക്കം ഈ വലയില്‍ കുടുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം കാലാവസ്ഥ മുന്നറിയിപ്പ് മൂലമുള്ള തൊഴില്‍ നഷ്‌ടങ്ങളും ഇന്ധന വില വര്‍ധനവും മത്സ്യ സമ്പത്തിന്‍റെ കുറവും മത്സ്യമേഖല തന്നെ ദുരിതത്തിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തിന് ന്യായവില ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിയമ ലംഘനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും കരയിലും കടലിലും പരിശോധന നടത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ കലക്‌ടറോട് ആവശ്യപ്പെട്ടു.

Also Read: സര്‍ക്കാര്‍ വാഗ്‌ദാനം വെള്ളത്തിലായി; നഷ്‌ടം പേറി മത്സ്യക്കര്‍ഷകര്‍, വിനയായത് വിപണി സംവിധാനമില്ലായ്‌മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.