ETV Bharat / state

അഞ്ജാത ജീവിയുടെ ആക്രമണം; ആട്ടിൻ കുട്ടികൾ ചത്ത നിലയിൽ - UNKNOWN CREATURE ATTACKED GOAT - UNKNOWN CREATURE ATTACKED GOAT

നെടുമങ്ങാട് കൂട്ടിനുള്ളിൽ കിടന്ന ആട്ടിൻ കുട്ടികളെ അഞ്ജാത ജീവി കടിച്ച് കൊന്ന നിലയിൽ.

UNKNOWN CREATURE ATTACK  goat FOUND DEAD  അഞ്ജാത ജീവിയുടെ ആക്രമണം  WILD ANIMAL ATTACK
UNKNOWN CREATURE ATTACK
author img

By ETV Bharat Kerala Team

Published : Apr 5, 2024, 9:49 PM IST

തിരുവനന്തപുരം: അഞ്ജാത ജീവിയുടെ ആക്രമണത്തിൽ 3 ആട്ടിൻ കുട്ടികൾ ചത്ത നിലയിൽ. നെടുമങ്ങാട് ചുള്ളിമാനൂർ ചാവറ കോണം ഹാസിമിൻ്റെ വീട്ടിലെ 3 ആടുകളെയാണ് അഞ്ജാത ജീവി കടിച്ച് കൊന്നത്. കഴുത്തിലും വയറ്റിലുമാണ് കടിയേറ്റത്. കൂട്ടിനുള്ളിൽ കിടന്ന ആട്ടിൻ കുട്ടികളെയാണ്‌ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വീട്ടുകാർ ഫോറസ്‌റ്റ് അധികൃതരെ വിവരം അറിയിച്ചു. ഈ പ്രദേശങ്ങളിൽ സ്ഥിരമായി അഞ്ജാത ജീവിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ച് നാൾ മുമ്പ് ഈ പ്രദേശത്ത് കാട്ട് പോത്ത് ഇറങ്ങി ഭീതി പരത്തിയിരുന്നു. വനപാലകർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

ALSO READ: ബിസ്‌കറ്റ്‌ കൊടുത്ത് ആട് മോഷണം, ശേഷം നാട്ടുകാർക്ക് സൗജന്യ മട്ടൻ ബിരിയാണി; മോഷ്‌ടാക്കൾക്ക് പിന്നാലെ പോയ സഹോദരങ്ങളുടെ കഥ

കഴിഞ്ഞ മാര്‍ച്ച്‌ 14 ന്‌ കോഴിക്കോട്‌ കടലുണ്ടിയിൽ ആടിനെ പുഴയിൽ മുക്കി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടിക്ക് സമീപം മണ്ണൂർ മൂക്കത്ത് കടവ് തീപ്പെട്ടി കമ്പനിയുടെ പരിസരത്തെ അതിരപ്പറമ്പത്ത് ഗിരീശന്‍റെ വീട്ടില്‍ വളർത്തിയിരുന്ന ആടിനെയാണ് പുഴയിൽ മുക്കിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നത്‌.

ആടിൻ്റെ വയറിലും കഴുത്തിലും കല്ല് കെട്ടി പുഴയിൽ താഴ്ത്തിയ നിലയിലാണ് ഉണ്ടായിരുന്നത്. വീടിന് പരിസരത്തു നിന്നും 150 മീറ്റർ അകലെയാണ് പുഴയുള്ളത്. ഗിരീഷിൻ്റെ വീട്ടിൽ അഞ്ച് ആടുകളാണ് ആകെയുള്ളത്. ഇതിൽ രണ്ടാഴ്‌ച മുമ്പ് പ്രസവിച്ച ആടാണ് ചത്തത്.

ജില്ല കലക്‌ടർക്കും ഫറോക്ക് പൊലീസിലും ഗിരീശൻ പരാതി നൽകിയിട്ടുണ്ട്. ഫറോക്ക് എസ്ഐ എസ് അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഴയിൽ താഴ്ത്തിയത് കൊണ്ട് വെള്ളം കുടിച്ചാണ് ആട് ചത്തതെന്നും മറ്റു പരിക്കുകൾ ആടിൻ്റെ ദേഹത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.