കോഴിക്കോട് : കടലാഴങ്ങളില്‍ കറങ്ങിനടന്ന് അത്ഭുത കാഴ്‌ചകള്‍ കാണാന്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കോഴിക്കോട് ഒരുങ്ങി. സ്വപ്‌ന നഗരിയില്‍ എരഞ്ഞിപാലത്തിനു സമീപം കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് അണ്ടർ വാട്ടർ ടണൽ അക്വേറിയം കാഴ്‌ചക്കാർക്കായി സജ്ജമായത്. നാളെ ആരംഭിക്കുന്ന മേളയുടെ ഭാഗമായാണ് 10 കോടി രൂപ ചിലവില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ഒരുങ്ങിയത്.
നാളെ (മെയ് 10) വൈകിട്ട് അഞ്ച് മണിക്ക് സിനിമ താരം അനു സിത്താര അണ്ടർ വാട്ടർ ടണലിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. കൂടാതെ ഒരു വീട്ടിലേയ്ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുളള ഫര്‍ണിച്ചറുകളുടെയും തുണിത്തരങ്ങളുടെയും ശേഖരവും മേളയിലുണ്ട്. ഒപ്പം അമ്യൂസ്‌മെന്‍റ് റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്.
അഞ്ച് വയസിനു മുകളിലുള്ളവര്‍ക്ക് 120 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സാധാരണ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒൻപത് വരെയും, അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമാണ് പ്രദര്‍ശനം. സ്വപ്‌ന നഗരിയില്‍ ഏറെ ദൂരം വെള്ളത്തിനടിയിലൂടെ നടന്ന് കടലിലെ കൊമ്പന്‍മാരെ ഇനി കാണാം.
ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ടണല്‍ അക്വേറിയത്തില്‍ 80 കിലോ ഭാരം വരുന്ന അരാപൈമ, രാത്രി കുട്ടികളെ പോലെ കരയുന്ന റെഡ് ടൈല്‍, പാല്‍ പോലെ വെളുത്ത നിറമുള്ള ഗാര്‍, കടലിലെ മെഗാസ്റ്റാര്‍ ബ്ലൂ റിങ് ഏയ്ഞ്ചല്‍, തൊട്ടാല്‍ ഷോക്കടിക്കുന്ന ഈല്‍, ബഫര്‍ ഫിഷ്, മത്സ്യ കന്യക തുടങ്ങി നിരവധി സമുദ്രാന്തര കാഴ്‌ചകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
Also Read: റാമോജി ഫിലിം സിറ്റിയില്‍ 'ഹോളിഡേ കാര്‍ണിവല്‍'; അടിച്ചുപൊളിക്കാം ഈ അവധിക്കാലം