ETV Bharat / state

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം, രാജ്‌ഭവനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് - Citizenship Amendment Act

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തില്‍ വലത് ഇടത് മുന്നണികളുടെ പ്രതിഷേധങ്ങള്‍ ഇന്ന് നടക്കും.

Citizenship Amendment Act UDF Protest  LDF Protest Against CAA  UDF Protest Against CAA  Protest Against CAA In Kerala UDF Statewide Protest Against Citizenship Amendment Act Implementation
UDF and LDF Protest Against CAA
author img

By ETV Bharat Kerala Team

Published : Mar 12, 2024, 9:13 AM IST

Updated : Mar 12, 2024, 9:30 AM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യുഡിഎഫ് (Protest Against CAA In Kerala). മണ്ഡലതലത്തില്‍ ഇന്നാണ് യുഡിഎഫ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് യുഡിഎഫ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത് (UDF Protest Against CAA).

നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുഡിഎഫ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വ്യക്തമാക്കിയിരുന്നു.

അതേസമയം, വിഷയത്തില്‍ ഇടതുമുന്നണിയുടെ പ്രതിഷേധവും ഇന്ന് നടക്കും. രാജ്‌ഭവനിലേക്കാണ് എല്‍ഡിഎഫിന്‍റെ പ്രതിഷേധ മാര്‍ച്ച്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രാവിലെ 11ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും (LDF Protest Against CAA).

Also Read : 'ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം' സിഎഎയ്‌ക്കെതിരെ വിജയ്; പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രതികരണം

Last Updated : Mar 12, 2024, 9:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.